businss

കൊച്ചി: റീട്ടെയിൽ നാണയപ്പെരുപ്പത്തിന് പിന്നാലെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പവും മേലോട്ട്. ജനുവരിയിൽ പത്തുമാസത്തെ താഴ്‌ചയായ 2.76 ശതമാനമായിരുന്ന മൊത്തവില നാണയപ്പെരുപ്പം കഴിഞ്ഞമാസം 2.93 ശതമാനമായി ഉയർന്നു. ഭക്ഷ്യ, ഇന്ധനവിലകൾ കുത്തനെ കൂടിയതാണ് കഴിഞ്ഞമാസം തിരിച്ചടിയായത്. 1.84 ശതമാനത്തിൽ നിന്ന് 3.29 ശതമാനമായാണ് ഭക്ഷ്യവിലപ്പെരുപ്പം കൂടിയത്.

റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ജനുവരിയിലെ 1.97 ശതമാനത്തിൽ നിന്ന് 2.57 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. റീട്ടെയിൽ, മൊത്തവില സൂചികകൾ വീണ്ടും വർദ്ധനയുടെ ട്രാക്കിലേറിയതിനാൽ അടുത്തമാസം നടക്കുന്ന ധനനയ നിർണയ യോഗത്തിൽ റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്‌ക്കാനുള്ള സാദ്ധ്യത മങ്ങി. ഭക്ഷ്യ, ഇന്ധനവിലകൾ കുത്തനെ കൂടുന്നതാണ് റിസർവ് ബാങ്കിനെ ഏറ്റവും ആശങ്കപ്പെടുത്തുന്നത്.