തിരുവനന്തപുരം : 2019ൽ മാത്രമല്ല ചുരുങ്ങിയത് 2024ലും മോദിയെ ആർക്കും താഴെ ഇറക്കാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. കോണ്ഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ടോം വടക്കനെ സ്വാഗതം ചെയ്ത് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് മോദി 2024ലും ഭരണത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞത്.
ടോം വടക്കൻ രാഹുൽ കേരളത്തിൽ വന്ന ദിവസം തന്നെ ബി.ജെ.പിയിൽ ചേർന്നത് നന്നായി. കോൺഗ്രസിന്റെ പി.ആർ. ഏജൻസികളായി കേരളത്തിലെ ചില മാദ്ധ്യമങ്ങൾ കേന്ദ്രത്തിൽ കോൺഗ്രസ് തിരിച്ചുവരുമെന്ന ഒരു പ്രതീതി സൃഷ്ടിക്കാൻ വൃഥാവേല നടത്തുന്നതിനിടയിലാണ് ഈ വരവെന്നതും പ്രസക്തമാണ്. 2019ൽ മാത്രമല്ല ചുരുങ്ങിയത് 2024 ലും മോദിയെ ആർക്കും താഴെ ഇറക്കാനാവില്ല. വടക്കൻ ഒരു നല്ല തുടക്കമാവട്ടെ എന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.