crime-

തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ശ്രീവരാഹം സ്വദേശി മണിക്കുട്ടനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പട്ട് രജിത്ത്, ​മനോജ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിത്തിനും കുത്തേറ്റിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ലഹരിമാഫിയ ആണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വസം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ അനന്തു ഗിരീഷ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാനത്തെ നടുക്കി വീണ്ടും ഒരു കൊലപാതകം കൂടി നടന്നത്.