jayasankar

തിരുവനന്തപുരം: കോൺഗ്രസ് മുതിർന്ന നേതാവും പാർട്ടി വക്താവുമായ ടോം വടക്കൻ ബി.ജെ.പിയിലേക്ക് ചേർന്നതിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷികൻ അഡ്വ. ജയശങ്കർ രംഗത്ത്. കോൺഗ്രസിലെ കുടുംബാധിപത്യത്തിലും പുൽവാമ ആക്രമണത്തിലെ നിലപാടിലും പ്രതിഷേധിച്ചാണ് താൻ പാർട്ടി വിടുന്നതെന്നാണ് ടോം വടക്കൻ പറയുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ടോം വടക്കന്റെ ചുവട് മാറ്റം കോൺഗ്രസിന് തിരിച്ചടിയാണ്.

പുൽവാമ പ്രശ്‌നത്തിൽ അഹിംസ പാർട്ടി കൈക്കൊണ്ട നിലപാടിൽ പ്രതിഷേധിച്ചാണ് രാജി എന്ന് വടക്കൻ പറയുന്നു. രാഹുൽ ഗാന്ധി അധ്യക്ഷനായ ശേഷം ഇദ്ദേഹത്തെ പോലുള്ള യഥാർത്ഥ ജനനായകർ അവഗണിക്കപ്പെടുന്നതായി പൊതുവെ പരാതിയുണ്ട്. ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം


കോൺഗ്രസ് വക്താവും എ.ഐ.സി.സി സെക്രട്ടറിയുമായ ഠോം വടക്കൻ ബി.ജെ.പിയിൽ ചേർന്നു. പുൽവാമ പ്രശ്‌നത്തിൽ അഹിംസ പാർട്ടി കൈക്കൊണ്ട നിലപാടിൽ പ്രതിഷേധിച്ചാണ് രാജി എന്ന് വടക്കൻ പറയുന്നു. രാഹുൽ ഗാന്ധി അദ്ധ്യക്ഷനായ ശേഷം ഇദ്ദേഹത്തെ പോലുള്ള യഥാർത്ഥ ജനനായകർ അവഗണിക്കപ്പെടുന്നതായി പൊതുവെ പരാതിയുണ്ട്.

വടക്കുംനാഥന്റെ നാട്ടിൽ മത്സരിക്കാൻ വളരെ മോഹിച്ചയാളാണ് വടക്കൻജി. 2009ൽ അദ്ദേഹം തൃശൂർ മണ്ഡലത്തിൽ ആകമാനം വലിയ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു. ആർച്ച്ബിഷപ് ആൻഡ്രൂസ് താഴത്തിൻ്റെയും വെളളാപ്പളളി നടേശന്റെയും അനുഗ്രഹം വാങ്ങി. അപ്പോഴെയ്ക്കും സി.എൻ ബാലകൃഷ്ണൻ ഉടക്കി: കുറ്റിച്ചൂലുകളൊന്നും ഇവിടെ വേണ്ട എന്നു വിലക്കി. അപമാനിതനായി വടക്കൻജി പിൻവലിഞ്ഞു.

ബി.ജെ.പി തൃശൂർ സീറ്റ് തുഷാർ വെള്ളാപ്പള്ളിക്കു കൊടുത്ത നിലയ്ക്ക് ചാലക്കുടി മണ്ഡലത്തിൽ വടക്കനെ പരീക്ഷിക്കാവുന്നതാണ്. വടക്കൻ വീരഗാഥ ബോക്‌സോഫീസ് ഹിറ്റാവും, തീർച്ച.