കാത്സ്യത്തെക്കുറിച്ച് പറയാൻ ഏറെയുണ്ട്. അസ്ഥികളുടെ ബലത്തിനും ഉറപ്പിനും ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കാത്സ്യം. കുട്ടികൾ, ഗർഭിണികൾ, സ്ത്രീകൾ, രോഗികൾ എന്നിവർക്ക് കാത്സ്യം അത്യന്താപേക്ഷിതമാണ്. പക്ഷേ, ആവശ്യമുള്ള കാത്സ്യത്തിന്റെ അളവ് വ്യത്യാസപ്പെടുമെന്ന് മാത്രം.
മുതിർന്നവർക്ക് ഒരു ദിവസം ഏകദേശം 1000-1200 mg/day കാത്സ്യമാണ് വേണ്ടത്. പേശികളുടെയും ഞരമ്പുകളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും കാത്സ്യത്തിന് പ്രവർത്തിക്കാനേറെയുണ്ട്. ഓറഞ്ച്, അവക്കാഡോ, പഞ്ഞിപ്പുല്ല്, എള്ള്, ഉഴുന്ന്, ഫ്ലാക്‌സീഡ്, ബദാം, പയർ, പരിപ്പ് വർഗങ്ങൾ, ചെറുമത്സ്യങ്ങൾ, മുരിങ്ങയില, മത്തി, മൾബറി തുടങ്ങിയവയിൽ കാത്സ്യം ധാരാളമുണ്ട്.
രോഗപ്രതിരോധശേഷി ഉറപ്പാക്കുന്നതിലും കാത്സ്യം മനുഷ്യശരീരത്തിൽ ആവശ്യമാണ്. കുട്ടികൾക്ക് പാൽ നൽകണമെന്ന് പറയുന്നതിന്റെ കാര്യവും കാത്സ്യം മതിയായ അളവിൽ ശരീരത്തിൽ എത്തണമെന്നതുകൊണ്ടാണ്.