അശ്വതി: വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. സംസാരം മുഖേന ശത്രുക്കൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. ഞായറാഴ്ച വ്രതം, സൂര്യ നമസ്‌ക്കാരം, സൂര്യഗായത്രി പരിഹാരമാകുന്നു. തിങ്കളാഴ്ച ദിവസം അനുകൂലം.
ഭരണി: ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. സന്താനങ്ങൾക്ക് തൊഴിൽലബ്ധി ഉണ്ടാകാനിടയുണ്ട്. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത സ്ഥലമാറ്റം പ്രതീക്ഷിക്കാം. വിഷ്ണുവിന് തുളസിപൂവുകൊണ്ട് അർച്ചന നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
കാർത്തിക: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. കലാരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. വിദ്യാഭ്യാസ കാര്യങ്ങൾക്കോ ഗൃഹനിർമ്മാണത്തിനോ വേണ്ടി പണം ചെലവഴിക്കും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. വ്യാഴാഴ്ച ദിവസം അനുകൂലം.
രോഹിണി: സാമ്പത്തികലാഭം പ്രതീക്ഷിക്കാം. സന്താന ഗുണം ലഭിക്കും, കർമ്മഗുണം ലഭിക്കും. വിശിഷ്ടവസ്ത്രാഭരണങ്ങൾ ലഭിക്കും. ഉന്നതാധികാരം കൈവരും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
മകയീരം: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. സർക്കാർ നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉത്തരവ് ലഭിക്കും. സജ്ജനങ്ങളിൽ നിന്നും സഹായം ലഭിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. നരസിംഹമൂർത്തിക്ക് പാനകം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവാതിര: കലാരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. ദാമ്പത്യജിവിതം അസംതൃപ്തമായിരിക്കും. വസ്തുതർക്കങ്ങൾ പരിഹരിക്കും. രാഷ്ട്രീയപ്രവർത്തകർക്ക് ധാരാളം വിമർശനങ്ങൾ നേരിടേണ്ടതായിവരും. ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
പുണർതം: ആഘോഷവേളകളിൽ പങ്കെടുക്കാനിടയുണ്ട്. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ചിലർ മനസിൽ ഇഷ്ടപ്പെടാത്ത രീതിയിൽ പെരുമാറും. യാത്രകൾ ആവശ്യമായി വരും. പിതൃഗുണം ലഭിക്കും. ബിസിനസിന് അനുകൂല സമയമല്ല. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകണം. ഗായത്രീ മന്ത്രം ജപിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂയം: കർമ്മഗുണം ലഭിക്കും. ആരോഗ്യപരമായി നല്ലകാലം. മംഗള കർമ്മങ്ങൾ നടക്കാനിടയുണ്ട്. വിവാഹത്തിന് അനുകൂലതീരുമാനം എടുക്കും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. വ്യാഴാഴ്ച ദിവസം അനുകൂലം. നാഗരാജക്ഷേത്ര ദർശനം ഉത്തമം.
ആയില്യം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. കലാകാരന്മാർക്ക് അംഗീകാരങ്ങൾ ലഭിക്കും. മണ്ണാറശ്ശാല ക്ഷേത്ര ദർശനം. തിങ്കളാഴ്ച ദിവസം അനുകൂലം.
മകം: സാമ്പത്തികരംഗത്ത് പുരോഗതി ഉണ്ടാകും.പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും. നൂതന വസ്ത്രാഭരണാദികൾ ലഭിക്കും. ശ്രീരാമസ്വാമിക്ക് അഷ്‌ടോത്തര അർച്ചന പരിഹാരമാകുന്നു. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പിതൃഗുണം അനുഭവപ്പെടും മാതൃഗുണംലഭിക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. സാമ്പത്തിക അഭിവൃദ്ധി കൈവരും. സഹോദരാദി ഗുണം പ്രതീക്ഷിക്കാം. വിഷ്ണുക്ഷേത്ര ദർശനം ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രം: സാമ്പത്തികലാഭം പ്രതീക്ഷിക്കാം. കർമ്മഗുണം ലഭിക്കും. സന്താനങ്ങളാൽ ഭാഗ്യവും ധനലാഭവും ഉണ്ടാകും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഭദ്രകാളിക്ക് കടുംപായസം നിവേദിക്കുക, വെള്ളിയാഴ്ച ദിവസം അനുകൂലം.
അത്തം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കർമ്മരംഗത്ത് തടസങ്ങൾ നേരിടും. ഗൃഹനിർമ്മാണത്തിന് ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയമല്ല. കണ്ടകശനികാലമായതിനാൽ ആരോഗ്യപരമായി ശ്രദ്ധിക്കണം. സർക്കാരിൽ നിന്നും ആനുകൂല്യം ലഭിക്കാൻ തടസം നേരിടും. ശിവക്ഷേത്ര ദർശനം, ജലധാര. തിങ്കളാഴ്ച ദിവസം അനുകൂലം.
ചിത്തിര: നൂതന ഗൃഹലാഭത്തിന് സാദ്ധ്യത. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. കലാപരമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ശിവന് കൂവളമാല, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു.ഭഗവതിക്ക് കലശാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചോതി: ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും.സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് കലാകായിക രംഗങ്ങളിൽ താത്പര്യം വർദ്ധിക്കും, സഹോദര ഗുണം പ്രതീക്ഷിക്കാം. ശ്രീകൃഷ്ണസ്വാമിക്ക് ത്രിമധുരം നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
വിശാഖം: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കുടുംബജീവിതം സന്തോഷപ്രദമാകും. ഉദ്യോഗാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയസാദ്ധ്യത കാണുന്നുണ്ട്. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം പ്രതിക്ഷിക്കാം. പിതൃഗുണം ലഭിക്കും.നരസിംഹമൂർത്തിക്ക് പാനകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
അനിഴം: ദാമ്പത്യജിവിതം സന്തോഷപ്രദമായിരിക്കും. പിതൃഗുണം ലഭിക്കും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക.ഗായത്രീ മന്ത്രം ജപിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
കേട്ട: ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. ഉന്നതവിദ്യയ്ക്ക് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. സന്താനങ്ങളാൽ മനഃസമാധാനം ലഭിക്കും. ശിവന് കൂവളമാല, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. വെള്ളിയാഴ്ച ദിവസം അനുകൂലം.
മൂലം: കർമ്മപുഷ്ടിക്ക് തടസങ്ങൾ ഉണ്ടാകും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയിക്കും. ബിസിനസ് രംഗത്തു പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുള്ളതിനാൽ സൂക്ഷിക്കേണ്ടതാണ്. വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. വിഷ്ണുക്ഷേത്ര ദർശനം. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരാടം: ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ഏഴരശനി കാലമായതിനാൽ കർമ്മരംഗത്ത് വിഷമതകൾ അനുഭവപ്പെടും. ദൃശ്യമാദ്ധ്യമ പ്രവർത്തനരംഗത്തുള്ളവർക്ക് ധാരാളം യാത്രകൾ ചെയ്യേണ്ടി വരും. ദുർഗാദേവിക്ക് നെയ്യ് വിളക്ക് നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രാടം: ബിസിനസ് രംഗത്ത് മത്സരങ്ങൾ നേരിടും. ആരോഗ്യപരമായി ശ്രദ്ധിക്കുക, ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും,പിതൃഗുണം ലഭിക്കും. ഏഴരശനി കാലമായതിനാൽ സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കണം. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവോണം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. മാതാവിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. ധനലാഭം ഉണ്ടാകും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ശ്രീകൃഷ്ണസ്വാമിക്ക് ത്രിമധുരം നിവേദിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
അവിട്ടം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മനസിന് വിഷമമുണ്ടാക്കുന്ന സംഭവങ്ങൾ ജീവിതപങ്കാളിയിൽ നിന്നും ഉണ്ടാകും. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്. വ്യാഴാഴ്ച ദിവസം അനുകൂലം.
ചതയം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമല്ല. സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. കർമ്മപുഷ്ടിക്ക് തടസങ്ങൾ നേരിടും. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. ദുർഗാദേവിക്ക് നെയ്യ് വിളക്ക് നടത്തുക.തിങ്കളാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: പിതൃഗുണം ലഭിക്കും.സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. ബിസിനസ് രംഗത്ത് പലവിധ വിഷമതകൾ അനുഭവപ്പെടും. മഹാഗണപതിക്ക് കറുക മാല ചാർത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: സഹോദരങ്ങളിൽ നിന്നോ സഹോദരസ്ഥാനീയരിൽ നിന്നോ സഹായസഹകരണങ്ങൾ ലഭിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കണം. ഉപരിപഠനത്തിനു ശ്രമിക്കുന്നവർക്ക് അനുകൂലസമയം. ശാസ്താവിന് നീരാഞ്ജനം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
രേവതി: സാമ്പത്തിക അഭിവൃദ്ധി കൈവരും, സഹോദരാദി ഗുണം പ്രതീക്ഷിക്കാം, സർക്കാർ ജീവനക്കാർക്ക് അനുകൂലസമയം. മാതൃഗുണം ഉണ്ടാകും. തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭംഗിയായി നിറവേറും. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്. വ്യാഴാഴ്ച ദിവസം അനുകൂലം.