ലോകഗതി ചിന്തിച്ചാൽ സംസാരദുഃഖത്തിൽ പെട്ടുഴലുന്ന നമുക്ക് ഇൗ ജഗദീശ്വര സ്വരൂപത്തിൽ മുറുകെ പിടിക്കുന്നതുകൊണ്ടേ രക്ഷയുള്ളു. ഭഗവാൻ ശരണാഗതിയൊഴിച്ച് മറ്റെല്ലാ ഫലസങ്കല്പങ്ങളും ഉള്ളിൽ നിന്നും ഉപേക്ഷിക്കണം.