thuvara-parippu

തുവരപ്പരിപ്പ് സമ്പൂർണ ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണമാണ്. മാംഗനീസ്, ഫോസ്‌ഫറസ്, മഗ്നീഷ്യം, പ്രോട്ടീൻ, വിറ്റാമിൻ എന്നിവയുടെ കലവറയാണിത് . വിളർച്ച പരിഹരിക്കാൻ ഉത്തമം. ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ അമിത കൊഴുപ്പ് ഇല്ലാതാക്കി ഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു. മെറ്റബോളിസം വർദ്ധിപ്പിക്കുന്നു.

ശരീരത്തിനാവശ്യമായ ഊർജ്ജം പ്രദാനം ചെയ്യാൻ കഴിവുള്ളതിനാൽ കായികാദ്ധ്വാനമുള്ളവർ പരിപ്പ് നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇതിലുള്ള നാരുകൾ ചീത്ത കൊളസ്‌ട്രോൾ കുറച്ച് നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുന്നു . ഒപ്പം ദഹന പ്രതിസന്ധിക്ക് പരിഹാരം കാണാനും മികച്ചതാണ്. രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൈപ്പർ ടെൻഷനെ പ്രതിരോധിക്കാനും മികച്ചത്. വിറ്റാമിൻ സി ധാരാളമുള്ളതിനാൽ പതിവായി കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും.