സിനിമാഹാളുകൾ, റൂഫ്ടോപ് സ്വിമ്മിംഗ് പൂൾ, ശലഭോദ്യാനം, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കൃത്രിമ വെള്ളച്ചാട്ടം, സ്ലൈഡുകൾ, പാർക്ക്... ഇതെല്ലാം പറയുന്നത് ഷോപ്പിംഗ് മാളിനെ കുറിച്ചല്ല. മറിച്ച് സിംഗപ്പൂരിലെ ഷാംഗി എയർപോർട്ടിനെ കുറിച്ചാണ്.
ഏറ്റവും മികച്ച പരിസ്ഥി സൗഹൃദ വിമാനത്താവളങ്ങളിൽ ഒന്നാണ് സിംഗപ്പുരിലെ ഷാംഗി. സഫ്ദാർ ഓർഗനൈസേഷൻ, ആർ.എസ്.പി, ബെനോയ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു കൺസൾട്ടൻസാണ് കൃത്രിമ വെള്ളച്ചാട്ടം രൂപകൽപ്പന ചെയ്തത്. വിമാനത്താവളത്തിലെ പ്രധാന ആകർഷണം മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന 40 മീറ്റർ ഉയരമുള്ള നീർച്ചുഴിയാണ്.
രാത്രികളിൽ ഇവിടെ നടക്കുന്ന മ്യൂസിക്കൽ ഫൗണ്ടൻ, ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്നിവയും ഒരു വലിയ കാഴ്ച തന്നെയാണ്. സൗജന്യമായി ബ്ലോക്ക്ബസ്റ്റർ സിനിമകൾ പ്രദർശിപ്പിക്കുന്ന രണ്ടു തീയേറ്ററുകളും റൂഫ് ടോപ്പിൽ അടിപൊളി സ്വിമ്മിംഗ് പൂളും ബട്ടർഫ്ലൈ ഗാർഡനും ടെർമിനലുകളിൽ ഒരുക്കിയിട്ടുണ്ട്. മികച്ച ഒരു എയർപോർട്ട് ഹോട്ടലും ഷാംഗിയിലുണ്ട്. കുട്ടികൾക്കായി വിശാലമായ ഒരു പാർക്കും ഇതിനകത്ത് ഒരുക്കിയിരിക്കുന്നു. യാത്രക്കാരെ എത്തിക്കാനായി മെട്രോ സ്റ്റേഷനും അകത്ത് പ്രവർത്തന സജ്ജം.