പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. നേരത്തെ പുറത്തിറങ്ങിയ ഒന്നാമത്തെ ടീസറിന്റെ ചുവടുപിടിച്ചാണ് രണ്ടാം ടീസറും ഒരുക്കിയിരിക്കുന്നത്. ആദ്യ ടീസറിൽ അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തോട് സാമ്യം തോന്നുന്ന ദൃശ്യങ്ങൾ കാരണം വിവാദം സൃഷ്ടിച്ചിരുന്നു.
ചിത്രത്തിന്റെ ടീസർ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് നിർമാതാവുമായ ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചതും വാർത്തയായിരുന്നു. എഴുപത് കോടി ബജറ്റിലാണ് ചിത്രം പൂർത്തിയാകുന്നത്.