1. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെ ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള നിര്‍ണ്ണായക യോഗം ഡല്‍ഹിയില്‍. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള്‍ മറ്റാര്‍ക്കും വിട്ടുകൊടക്കേണ്ടതില്ല എന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതുകൊണ്ട് തന്നെ ഇടുക്കി സീറ്റില്‍ കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള കോണ്‍ഗ്രസ് പരിശ്രമങ്ങളില്‍ ദേശീയ നേതൃത്വത്തിന്റെ നിലപാട് നിര്‍ണ്ണായകം. 2. അതേസമയം വടകര സീറ്റിന്റെ കാര്യത്തില്‍ ആര്‍.എം.പിയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പി.ജെ. ജോസഫിനെ മത്സരിപ്പിക്കും എന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. സിറ്റിംഗ് എം.പിമാര്‍ മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റെന്നും രമേശ്. 3. ഇടുക്കി, ആലപ്പുഴ, വടകര, പത്തനംതിട്ട, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ഉമ്മന്‍ചാണ്ടി പത്തനംതിട്ടയില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ആന്റോ ആന്റണി മണ്ഡലം മാറിയേക്കും. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും ജോസഫ് വാഴയ്ക്കനും സാധ്യത പട്ടികയിലുണ്ട്. വയനാട്ടില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കണം എന്ന ആവശ്യം ശക്തമായി നിലനില്‍ക്കുന്നുണ്ട്. കെ.സി പിന്മാറിയാല്‍ ഷാനി മോള്‍ ഉസ്മാനോ ടി.സിദ്ധിഖോ സ്ഥാനാര്‍ഥിയാകും. ആറ്റിങ്ങലില്‍ സാധ്യതയുള്ള അടൂര്‍ പ്രകാശിനെ ആലപ്പുഴയിലേക്കു മാറ്റുന്നതും ആലോചനയിലുണ്ട്. എറണാകുളത്ത് കെ.വി തോമസിനാണ് സാധ്യത.
5. പാക് ഭീകരന്‍ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ രാജ്യാന്തര സമൂഹം ഇന്ത്യയ്ക്ക് ഒപ്പം എന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. 15 രക്ഷാസമിതി അംഗങ്ങളില്‍ 14 പേര്‍ പിന്തുണച്ചു. എന്നാല്‍ യു.പി.എ ഭരണകാലത്ത് ഇന്ത്യ ഒറ്റയ്ക്ക് ആയിരുന്നു എന്നും സുഷമയുടെ കൂട്ടിചേര്‍ക്കല്‍. പ്രതികരണം, മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ ഫ്രാന്‍സ് മരവിപ്പിച്ചതിന് പിന്നാലെ 6. മസൂദ് അസ്ഹറിനെ യൂറോപ്യന്‍ യൂണയന്റെ തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തും എന്നും ഫ്രാന്‍സ്. ഫ്രാന്‍സ് ആഭ്യന്തര- ധനകാര്യ- വിദേകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ ആണ് ഇതു സംബന്ധിച്ച പരാമര്‍ശം. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ അസ്ഹറിന് എതിരായ നടപടി ശക്തമാക്കാന്‍ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം കൂടുക ആണ്. അതിനു പിന്നാലെ ആണ് അസ്ഹറിന് എതിരെ കടുത്ത നടപടിയുമായി ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ രംഗത്ത് എത്തിയത് 7. യുണൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടി രൂപയുടെ തിരിമറി നടന്നു എന്ന് പരാതി. നഴ്സുമാരില്‍ നിന്ന് ലെവി പിരിച്ചതില്‍ നിന്ന് അടക്കമുള്ള തുകയില്‍ നിന്നാണ് തട്ടിപ്പ്. യു.എന്‍.എ വൈസ് പ്രസിഡന്റ് ഡി.ജി.പിയ്ക്ക് പരാതി നല്‍തി. ബാങ്ക് അക്കൗണ്ടിന്റെ രേഖകള്‍ സഹിതം നല്‍കിയ പരാതിയില്‍, ക്രൈംബ്രാഞ്ച് അന്വേഷണം വേണം എന്ന് ആവശ്യം 8. ഐ.പി.എല്‍ വാതുവയ്പ്പ് കേസില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി. ശിക്ഷാ കാലാവധി പുനപരിശോധിക്കാന്‍ ബി.സി.സി.ഐയ്ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം. ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് ചോദ്യം ചെയ്ത് ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് സുപ്രിം കോടതി വിധി പറഞ്ഞത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത് 9. ശ്രീശാന്ത് തെറ്റ് ചെയ്തു എങ്കില്‍ അത് തെളിയിക്കപ്പെടണം. അതിന് എന്തായാലും ആജീവനാന്ത വിലക്ക് അല്ല ഏര്‍പ്പെടുത്തേണ്ടത്. ശ്രീശാന്തിന് നല്‍കേണ്ട ശിക്ഷ എന്തെന്ന് ബി.സി.സി.ഐ മൂന്ന് മാസത്തിന് അകം തീരുമാനിച്ച് അറിയിക്കണം എന്നും സുപ്രീംകോടതി. ക്രിമിനല്‍ കേസും അച്ചടക്ക നടപടിയും രണ്ടും രണ്ടെന്നും വിധിന്യായത്തില്‍ സുപ്രീംകോടതി 10. കളിക്കാന്‍ ആവും എന്ന് പ്രതീക്ഷ ഉണ്ടെന്ന് ശ്രീശാന്ത്. കഴിഞ്ഞ ആറ് വര്‍ഷമായി താന്‍ വിലക്ക് അനുഭവിക്കുക ആണ്. അനുകൂല തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. അടുത്തമാസം നടക്കുന്ന സ്‌കോട്ടിഷ് ലീഗില്‍ പങ്കെടുക്കണം എന്ന് ആണ് ആഗ്രഹം. ആറുമാസമായി പരിശീലനത്തില്‍ ആണെന്നും ശ്രീ. ഐ.പി.എല്‍ ആറാം സീസണിലെ വാതുവയ്പ്പ് കേസിനെ തുടര്‍ന്ന് 2013 ഒകേ്ടാബര്‍ പത്തിന് ആണ് ബി.സി.സി.ഐ ശ്രീശാന്തിന് എതിരെ വിലക്ക് ഏര്‍പ്പെടുത്തിയത് 11. മുസ്ലീം ലീഗ് എസ്.ഡി.പി.ഐ രഹസ്യ ചര്‍ച്ചയില്‍ വിവാദം കൊഴുക്കുന്നു. ലീഗിന് മുന്‍പും എസ്.ഡി.പി.ഐയുമായി രഹസ്യ ധാരണ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധം തെളിവോടെ പുറത്തു വന്നു. തിരഞ്ഞെടുപ്പ് കാലത്ത് ഈ ധാരണ പതിവ് എന്നും മുഖ്യമന്ത്രി. രഹസ്യ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് സി.പി.എമ്മും രംഗത്ത് എത്തിയിരുന്നു 12. രഹസ്യ ചര്‍ച്ച പരാജയ ഭീതിമൂലം എന്ന് കോടിയേരി ബാലകൃ്ഷണന്‍. ലീഗിന്റെ ശ്രമം, വര്‍ഗീയ കാര്‍ഡ് ഇറക്കി കളിക്കാന്‍. തോല്‍വി ഭയന്ന് എന്തും ചെയ്യാം എന്ന നിലയില്‍ ലീഗ് എത്തിയിരിക്കുന്നു എന്നും കോടിയേരി. എസ്.ഡി.പി.ഐ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും കൂടിക്കാഴ്ച യാദൃശ്ചികം ആയിരുന്നു എന്നുമുള്ള ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന വസ്തുതകള്‍ മൂടിവയ്ക്കാനുള്ള ശ്രമം എന്നും ആരോപണം 13. ലീഗ് നേതാക്കള്‍ എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തിയത് യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെ എന്ന് പി.വി അന്‍വര്‍ എം.എല്‍.എയും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. ആര്‍.എസ്.എസുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ചര്‍ച്ചയിലൂടെ പുറത്തു വന്നത് ലീഗിന്റെ വര്‍ഗീയ മുഖം എന്നും പി.വി അന്‍വര്‍. അതേസമയം, പൊന്നാനിയില്‍ പരാജയ ഭീതി ഇല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. അന്‍വറിന്റെ ശ്രമം വിവാദം ഉണ്ടാക്കാന്‍ എന്നും ഇ.ടി
|