തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ് കോച്ചിംഗ് രംഗത്ത് 21 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സഫയറിന്റെ പുതിയ എഡ്യൂക്കേഷണൽ കാമ്പസിന്റെ ഉദ്ഘാടനം നാളെ നടക്കും. 2,500ലേറെ വിദ്യാർത്ഥികൾക്ക് പഠന സൗകര്യവും താമസസൗകര്യവും അടക്കം അഞ്ച് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് മന്ദിരം ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് വഞ്ചിയൂർ മാതൃഭൂമി റോഡിൽ സ്ഥിതിചെയ്യുന്ന മന്ദിരത്തിൽ അത്യാധുനിക ക്ളാസ് മുറികൾ, ഓൺലൈൻ പരീക്ഷാസൗകര്യം, വിപുലമായ ലൈബ്രറി തുടങ്ങിയ സവിശേഷതകളുണ്ട്. അത്യാധുനിക സൗകര്യങ്ങളടക്കിയ ഈ വിദ്യാഭ്യാസ സമുച്ചയം വിദ്യാർത്ഥികൾക്ക് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് സഫയർ ഡയറക്‌ടർ ഡോ.വി. സുനിൽകുമാർ പറഞ്ഞു.