terrorist-recruit

ന്യൂഡൽഹി: ലോകത്ത് നടന്ന അതിനിന്ദ്യമായ കൂട്ടക്കൊലയുടെ ചരിത്രത്തിലെ സുപ്രധാനമാണ് ഇന്നലെ ന്യൂസിലാൻഡിലെ രണ്ട് മുംസ്ലിംപള്ളികളിൽ 49 പേരെ ഭീകരർ കൂട്ടക്കൊല ചെയ്ത സംഭവം. 2015നുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കൂട്ടക്കൊലകളുടെയെല്ലാം പിന്നിൽ പ്രവർത്തിച്ചത് യുവാക്കളാണെന്നതും ശ്രദ്ധേയമാണ്.
2016 ഒർലാൻഡോ നിശാക്ലബ് ഷൂട്ടിംഗ്
2016 ജൂൺ രണ്ടിനാണ് ഫ്ലോറിഡയിലെ ഒർലാൻഡോയിലെ നിശാക്ലബ്ബിൽ അഫ്ഗാൻ വംശജനായ അമേരിക്കൻ പൗരൻ ഒമർ മിർ സൈദ്ദീഫ് മതീൻ എന്നയാളാണ് ഈ കൂട്ടക്കുരുതി നടത്തിയത്. സ്വവർഗപ്രണയികൾക്കുള്ള ഒരു നിശാക്ലബിലെത്തുയ 49 പേരെയാണ് ഇയാൾ ക്രൂരമായി വെടിവച്ച് കൊലപ്പെടുത്തിയത്. അമേരിക്കയുടെ ചരിത്രത്തിൽ ഒരു വ്യക്തി നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയും ലൈംഗികന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണവും ആണിത്.


2017 ലാസ് വേഗസ് വെടിവയ്പ്

ഒർലാൻഡോ നിശാക്ലബ് വെടിവയ്പി ശേഷം അമേരിക്ക നേരിട്ട ശക്തമായ ആക്രമണമാണിത്. അമേരിക്കയിലെ ലാസ് വേഗസിലെ ഹാർവസ്റ്റ് സംഗീതോത്സവത്തിനായ് സംഘടിച്ച ആൾക്കൂട്ടത്തിനുനേരെ സ്റ്റീഫൻ പെഡോക്ക് എന്ന ആക്രമി 1,100 റൗണ്ട് വെടിയുതിർത്തു. 58 പേരാണ് കൊല്ലപ്പെട്ടത്. എഫ്.ബി.ഐയുടെ അപകടകാരികളായ 10 കുറ്റവാളികളുടെ പട്ടികയിൽപെട്ടയാളായിരുന്നു സ്റ്റീഫൻ പെഡോക്ക്

സതർലാൻഡ് സ്‌പ്രിങ്സ് ചർച്ച് വെടിവയ്പ്

അമേരിക്കയിലെ ടെകസാസിലെ സതർലാൻഡ് സ്‌പ്രിങ്സിലെ ക്രിസ്ത്യൻ പള്ളിയിൽ 2017 നവംബർ അഞ്ചിനാണ് 26കാരനായ ഡെവിൻ പാട്രിക് കെല്ലിയെന്ന ആക്രമി 26 പേരെ വെടിവച്ചുകൊന്നത്. പള്ളിയിൽ നിന്ന് പുറത്തിറങ്ങി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച കെല്ലിയെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.


മാഞ്ചസ്റ്റർ അരിന ഭീകരാക്രമണം

2017 മേയിൽ ബ്രിട്ടനിലെ മാഞ്ചസ്റ്രറിൽ മുസ്ലിം ഭീകര സംഘടന നടത്തിയ ചാവേർ ഭീകരാക്രമണത്തിൽ 23 പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കൻ ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീത പരിപാടിക്കിടെയാണ് ചാവേർ ബോംബ് പൊട്ടിത്തെറിച്ചത്. 22കാരനായ സൽമാൻ റമദാൻ അബെദി എന്നയാളായിരുന്നു ചാവേർ.