ബെംഗലുരു∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേത്തി മണ്ഡലത്തിന് പുറമേ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ നിന്ന് കൂടി മത്സരിക്കണമെന്ന് ആവശ്യം. രാഹുൽ കർണാടകയിൽ നിന്ന് മത്സരിക്കണമെന്ന് പി.സി.സി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ട്വീറ്റും ചെയ്തു. ലോക്ടസഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കർണാടകയിൽ നിന്ന് മത്സരിക്കണം. അദ്ദേഹം ദക്ഷിണേന്ത്യയിൽ നിന്നുള്ള നമ്മുടെ പ്രതിനിധിയായിരിക്കണമെന്നും അതിനായി കർണാടക തിരഞ്ഞെടുക്കണമെന്നും ദിനേഷ് ഗുണ്ടുറാവു ട്വിറ്ററിൽ കുറിച്ചു.
On behalf of @INCKarnataka I urge @RahulGandhi to consider contesting from Karnataka for the forthcoming #LokSabhaElection2019.
— Dinesh Gundu Rao / ದಿನೇಶ್ ಗುಂಡೂರಾವ್ (@dineshgrao) March 15, 2019
He should also be our representative from South India & for that he should choose my state.#RaGaFromKarnataka pic.twitter.com/Jk4ALMMLKK
കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും ഗുണ്ടുറാവുവിന്റെ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തി. രംഗത്തെത്തി. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായ രാഹുൽ ഗാന്ധി കർണാടകയിൽ നിന്നു മത്സരിച്ച് പുതിയ വികസന മാതൃക സൃഷ്ടിക്കണമെന്നു സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥും രാഹുൽ ഗാന്ധിയെ സംസ്ഥാനത്ത് മത്സരിക്കാൻ ക്ഷണിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇക്കാര്യം ആവശ്യപ്പെട്ടതായാണ് സൂചന.
Whenever country has passed through challenging times in the past, congress leaders have contested from South; Smt Indira Gandhi from Chikmanglur and Smt Sonia Gandhi from Bellary;
— PC Vishnunadh (@PCvishnunadh) March 15, 2019
1978–ൽ ഇന്ദിരാഗാന്ധി കർണാടകയിലെ ചിക്മംഗളൂരുവിൽ നിന്നും 1999ൽ സോണിയ ഗാന്ധി ബെല്ലാരിയിൽ നിന്നും മത്സരിച്ചു വിജയിച്ചിരുന്നു.