തിരുവനന്തപുരം: 2020ലെ വനിതാ അണ്ടർ -17 ലോകകപ്പിന് ഇന്ത്യ വേദിയാകും. അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനാണ് ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഫുട്ബാൾ ലോകകപ്പാണിത്. 2017ലെ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിനും ഇന്ത്യ വേദിയായിരുന്നു.
2018ൽ നടന്ന വനിതാ അണ്ടർ 17 ലോകകകപ്പിന് ഉറുഗ്വേയായിരുന്നു വേദി. സ്പെയിനായിരുന്നു ചാമ്പ്യൻമാർ.