ശിവകാർത്തികേയന്റെ നായികയായി കല്യാണി പ്രിയദർശൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു.
വിശാലും അർജുനും നായകനും പ്രതിനായകനുമായഭിനയിച്ച ഇരുമ്പ് തിരൈയ്ക്ക് ശേഷം മിത്രൻ സംവിധാനം ചെയ്യുന്ന ഹീറോ എന്ന ചിത്രത്തിലൂടെയാണ് കല്യാണി കോളിവുഡിലെത്തുന്നത്. 24 എം സ്റ്റുഡിയോസുമായി ചേർന്ന് കെ.ജെ. ആർ. സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ജോർജ് സി. വില്യംസാണ്. അർജുൻ, നാച്ചിയാർ ഫെയിം ഇവാന എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. യുവൻ ശങ്കർ രാജയുടേതാണ് സംഗീതം.
മിത്രന്റെ ആദ്യ ചിത്രമായ ഇരുമ്പ്തിരൈയ്ക്ക് ഛായാഗ്രഹണം നിർവഹിച്ചതും ജോർജ് സി. വില്യംസായിരുന്നു. യുവൻ ശങ്കർ രാജയുടേതായിരുന്നു ചിത്രത്തിന്റെ സംഗീതം.