യഥാർത്ഥ ജീവിതത്തിലെ ജോടികളായ തെലുങ്ക് താരം നാഗ ചൈതന്യയും സാമന്തയും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു. ശിവ നിർവാണ രചനയും സംവിധാനവും നിർവഹിക്കുന്ന മജിലി എന്ന ചിത്രത്തിലാണ് സാമന്ത വീണ്ടും നാഗചൈതന്യയുടെ നായികയാകുന്നത്. ഒരു മദ്ധ്യവർത്തി കുടുംബത്തിലെ ദമ്പതികളുടെ കഥയാണ് മജിലി പയുന്നത്.
ഏയ് മായ ചോസ്സവേ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ് സാമന്ത ആദ്യമായി നാഗചൈതന്യയുടെ നായികയായത്. ആദ്യ ചിത്രത്തിന്റെ സെറ്റിൽ വച്ച് തന്നെ പ്രണയബദ്ധരായ ഇരുവരും വിവാഹശേഷം ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ് മജിലി.ഏപ്രിൽ അഞ്ചിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഗോപിസുന്ദറാണ്.