വിഖ്യാത ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംബിന്റെ ഹിന്ദി റീമേക്കുമായി അമീർഖാൻ വരുന്നു. തന്റെ 54-ാം പിറന്നാൾ ദിനമായ മാർച്ച് 14 നാണ് അമീറിന്റെ പ്രഖ്യാപനം വന്നത്. അമീർ ഖാൻ പ്രൊഡക് ഷനും വയാകോം 18 മോഷൻ പിക്ച്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ടോം ഹാങ്ക്സ് അവിസ്മരണീയമാക്കിയ കഥാപാത്രമാണ് അമീർ ഖാൻ അവതരിപ്പിക്കുന്നത്. 1994- ൽ റിലീസായ ഫോറസ്റ്റ് ഗംബ് മികച്ച നടൻ ഉൾപ്പെടെ അഞ്ചു ഓസ്കാറുകൾ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ ആറുമാസമായി ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് താനെന്നു അമീർ ഖാൻ പറഞ്ഞു. ലാൽ സിംഗ് ഛദ്ധ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സീക്രട്ട് സൂപ്പർ സ്റ്റാർ ഒരുക്കിയ അദ്വൈത് ചന്ദനാണ്. ഒക്ടോബറിൽ ചിത്രീകരണം തുടങ്ങും. അടുത്ത വർഷം തിയേറ്ററുകളിലെത്തും .ചിത്രത്തിനായി അമീർ ഇരുപത് കിലോ ഭാരം കുറയ്ക്കും.