മിനി സ്ക്രീൻ റിയാലിറ്റി ഷോയിലൂടെ പ്രണയബന്ധരായ അവതാരകയും അഭിനേത്രിയുമായ പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരാകുന്നു. മേയ് അഞ്ചിന് വൈകിട്ട് ആറ് മുതൽ പത്ത് വരെയാണ് പേളി - ശ്രീനിഷ് ജോടികളുടെ വിവാഹാഘോഷങ്ങൾ നടക്കുക. നെടുമ്പാശേരി ഇന്റർനാഷണൽ എയർപോട്ടിന് അടുത്തുള്ള സിയാൽ കൺവെൻഷൻ സെന്ററാണ് വേദി. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരിക്കും വിവാഹച്ചടങ്ങിൽ പ്രവേശനമുണ്ടായിരിക്കുക.