കുട്ടനാടൻ മാർപാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നമിതാ പ്രമോദും ബിബിൻ ജോർജും നായികാനായകന്മാരാകുന്നു.മന്ത്ര ഫിലിംസിന്റെ ബാനറിൽ ഷൈൻ അഗസ്റ്റിനാണ് ചിത്രം നിർമ്മിക്കുന്നത്.
മാർച്ച് ഇരുപതിന് കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടക്കുന്നപൂജാ ചടങ്ങോടെ ചിത്രീകരണം ആരംഭിക്കും.
കൊച്ചിയും പരിസരങ്ങളുമാണ് ലൊക്കേഷൻ.റൊമാന്റിക് ഹ്യുമർചിത്രമാണിത്.സുരഭി സന്തോഷ്, സൗമ്യാമേനോൻ,സിദ്ദിഖ്, ശാന്തി കൃഷ്ണ,ധർമ്മജൻ ബൊൾഗാട്ടി,ഹരിഷ് കണാരൻ, ബിന്ദു പണിക്കർ,ബിനു തൃക്കാക്കര തുടങ്ങിയവർ പ്രധാന താരങ്ങളാണ്.കഥ,തിരക്കഥ:ശശാങ്കൻ,സംഭാഷണം.ബിബിൻ ജോർജ്.
സംഗീതം. ഗോപി സുന്ദർഅരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ജോൺ കുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു.കലാസംവിധാനം:മഹേഷ് ശ്രീധർ,മേക്കപ്പ്:ഷാജി പുൽപ്പള്ളി,കോസ്റ്റ്യൂംഡിസൈൻ: സമീറാ സനീഷ്.പ്രൊഡക് ഷൻ കൺട്രോളർ- ബാദുഷ.പ്രൊഡക് ഷൻ എക്സിക്യൂട്ടീവ്-റിച്ചാർഡ് . പി.ആർ.ഒ: വാഴൂർ ജോസ്.