photo

തിരുവനന്തപുരം: സോളാർ കേസിലെ പ്രതികൾക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി. താൻ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അതിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ മത്സരിക്കാൻ ഇറങ്ങുമെന്ന് പരാതിക്കാരി വ്യക്തമാക്കി.

കോൺഗ്രസ് എം.എൽ.എമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി. അനിൽ കുമാർ എന്നിവർക്കതിരെ ക്രൈം ബ്രാഞ്ച് ലൈംഗിക പീഡനത്തിന് കേസെടുത്തിരുന്നു. അതേ കേസിലെ പരാതിക്കാരിയാണ് പ്രതികൾക്കെതിരെ മത്സരിക്കുമെന്ന് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇവർക്കതിരായ തെളിവുകൾ സഹിതമാകും മത്സരത്തിനിറങ്ങുന്നതെന്ന് പരാതിക്കാരി പറഞ്ഞു.

സോളാർ പദ്ധതി നടപ്പാക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് ഇവർെ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതെന്നാണ് ഇവർ നൽകിയ പരാതി. 2013 ലെ സോളാർ അഴിമതിയുമായി ബന്ധപ്പെട്ടുണ്ടായ കേസുകളിലൊന്നാണ് ഈ പീഡനക്കേസ്.