ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകീട്ട് 6.30ന് പുറത്തിറക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. പട്ടികയിൽ പ്രമുഖ നേതാക്കളായ ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി വേണുഗോപാൽ എന്നിവർ മത്സരിക്കേണ്ടെന്നും തീരുമാനമായി. ഡൽഹിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.
ഉമ്മൻചാണ്ടിക്ക് കേരള രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാണ് താൽപര്യമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. കെ.സി വേണുഗോപാലിന് ഡൽഹിയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രമചന്ദ്രന് സംസ്ഥാനത്തെ ചുമതലകൾ നിർവഹിക്കേണ്ടതുണ്ട്. അതിനാൽ മത്സരരംഗത്തേക്ക് ഇവരില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.