snakemaster

തിരുവനന്തപുരം കഠിനംകുളത്ത് നിന്നാണ് വാവയ്ക്ക് ഇന്നത്തെ ആദ്യത്തെ കോൾഎത്തിയത്. വിളിച്ച ആളുടെ പേരും വാവയാണ്. അവിടുത്തെ കടവിൽ മീ പിടിക്കാൻ ഇട്ട വലയിൽ ഒരു പാമ്പ് കുരുങ്ങി കിടക്കുന്നു.

ആളുകൾ വലിയ ശല്യം, വാവ ഉടൻ എത്തണം. പാമ്പ് കുരുങ്ങിയ വലയെ എങ്ങോട്ടെങ്കിലും മാറ്റിയിടാൻ വാവ പറഞ്ഞു. പക്ഷേ വിളിച്ച ആൾ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് തന്നെ അതിനെ കൊണ്ടുവന്നു. സ്ഥലത്ത് എത്തിയപ്പോഴാണ് വാവയ്ക്ക് ഒരു കാര്യം ഓർമ്മവന്നത്. മൂന്ന്, നാല് വര്‍ഷങ്ങൾക്ക് മുമ്പ് ഈ സ്ഥലത്ത് നിന്ന് 4 അണിലിയേയും, മൂർഖൻ പാമ്പിനേയും പിടികൂടിയിരുന്നു.

തുടർന്ന് വലയിൽ കുരുങ്ങി കിടന്ന പാമ്പിനെ ഒന്ന് നോക്കി. നന്നായി കുരുങ്ങിയിരിക്കുന്നു. ജീവന് വേണ്ടി യാചിക്കുകയാണ്. 5 വയസ്സ് പ്രായമുള്ള പെൺമൂർഖൻ പാമ്പ്. മുട്ടയിട്ട പാമ്പാണ്. വെള്ളം കുടിക്കാൻ കടവിന് സമീപം എത്തിയപ്പോൾ വലയിൽ കുരുങ്ങിയതാകാം. അമ്മയില്ലെങ്കിലും മാളത്തിൽ ഇരിക്കുന്ന മുട്ടകൾ വിരിയും അതാണ് ഒരു ആശ്വാസം വാവ പറഞ്ഞു.

തുടർന്ന് വളരെ സൂക്ഷിച്ച് വലയിൽ നിന്ന് പാമ്പിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അവിടെ നിന്ന് യാത്ര തിരിച്ച വാവ, തിരുവനന്തപുരം അയിരുപ്പാറയിലെ ഒരു വീട്ടിലാണ് എത്തിയത്. ഇവിടെ കിണറ്റിൽ ഒരു മൂർഖൻ പാമ്പ്. കാണുക. സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.