എരുമേലിക്കടുത്ത് മുക്കോടുതറ എന്ന സ്ഥലം. സമയം രാത്രി 8.15, വീടിന്റെ അടുക്കളയിൽ കയറിയ വീട്ടമ്മ കണ്ടത് ചിമ്മിനിക്കടിയിൽ ഉഗ്രൻ ഒരു പാമ്പ്. വീട്ടമ്മയുടെ നിലവിളി കേട്ട് വീട്ടിലെ മറ്റുള്ളവരും അടുക്കളയിലേക്കെത്തി.
ഗൃഹനാഥൻ പാമ്പിനെ കണ്ടു, സംശയമില്ല. ഇത് രാജവെമ്പാല തന്നെ, ഭയന്ന് വിറച്ച് വീട്ടുകാർ.. ഉടന്‍ തന്നെ പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിലേക്ക് വിവരമറിയിച്ചു. വിവരമറിഞ്ഞ് ദൂരസ്ഥലങ്ങളിൽ നിന്ന് വരെ ആളുകൾ വന്നു കൊണ്ടിരുന്നു.
രാത്രി 8.30ഓടെ ഫോറസ്റ്റ് ഓഫീസില്‍ നിന്ന് വാവയെ വിവരമറിയിച്ചു. പിന്നെ ഒട്ടും താമസിച്ചില്ല. മുക്കോട് തറയിലെ ആ വീട്ടിലേക്ക് വാവ യാത്ര തിരിച്ചു. അടുക്കളയുടെ വാതിലും, ജനലുകളും അടച്ചിടാൻ ഇതിനിടയിൽ വാവ, ഫോണിലൂടെ വീട്ടുകാർക്ക് നിർദേശം നൽകി. ഈ സമയം ആ ദേശം മുഴുവൻ രാജവെമ്പാലയെ കാണാൻ വീടിനു മുന്നിൽ തടിച്ചുകൂടി.
സ്ഥലത്ത് എത്തിയ വാവ അടുക്കളയിൽ ചെന്ന് രാജവെമ്പാല തന്നെ എന്ന് ഉറപ്പു വരുത്തി. അതിനെ പിടികൂടാനുള്ള ശ്രമമാരംഭിച്ചു. തന്റെ മുന്നിലെത്തിയ വാവയെ പത്തിവിടർത്തി വിരട്ടാനുള്ള രാജവെമ്പാലയുടെ ശ്രമം. അത് കണ്ട് വിരണ്ട് നാട്ടുകാർ. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.