health-

മാതളത്തിന് രോഗപ്രതിരോധത്തിലുള്ള അസാമാന്യമായ കഴിവുണ്ട്. വിറ്റാമിൻ സി, ഇ, ബി,​ കെ,​ പ്രോട്ടീൻ,​ ഇരുമ്പ് എന്നിവയടങ്ങിയ മാതളം ആഴ്ചയിൽ നാല് തവണയെങ്കിലും കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും. ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണിത്. ഇരുമ്പ് ധാരാളമുള്ളതിനാൽ വിളർച്ച പരിഹരിക്കാം.

കൊളസ്‌ട്രോളിനെ ഇല്ലാതാക്കിയും ഹൃദയധമനികളിൽ അടിയുന്ന കൊഴുപ്പ് നീക്കം ചെയ്തും മാതളം ഹൃദയാരോഗ്യം സംരക്ഷിക്കും. കൊഴുപ്പ് നീക്കുന്നത് ഇതിലുള്ള നൈട്രിക് ആസിഡ് ആണ്. ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും മികച്ചതാണ്. ഗർഭിണികൾ മാതളം കഴിക്കുന്നത് ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും. ചർമ്മത്തിന്റെ സൗന്ദര്യവും ആരോഗ്യവും വർദ്ധിപ്പിക്കും. മാതളം പ്രമേഹത്തെ നിയന്ത്രണവിധേയമാക്കും. ഒപ്പം മാതളത്തിന്റെ കുരു ഇൻസുലിൻ ഉത‌്‌പാദനത്തെയും ത്വരിതപ്പെടുത്തും. കാർബോഹൈഡ്രേറ്റിന്റെ അളവ് വളരെ കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടില്ല.