1. ലോകസ്ഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ല. ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മത്സരിക്കില്ലെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷം രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി കേരളത്തിലാണ് കേന്ദ്രീകരിക്കുന്നത്. വേണുഗോപാലിന് ഡല്‍ഹിയില്‍ തിരക്കുകളുണ്ട്. പട്ടികയില്‍ മിടുക്കരും ചുണക്കുട്ടികളും ഇടംപിടിക്കുമെന്നും പ്രതികരണം
2. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ തുടക്കം മുതലേ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. എന്നാല്‍ മത്സരിക്കില്ലെന്ന് ഉറച്ച് നിലപാടിലായിരുന്നു ഉമ്മന്‍ചാണ്ടി. മത്സരിക്കാന്‍ ഹൈക്കമാന്‍ഡും സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. മധ്യ കേരളത്തിലെ വിജയത്തിന് ഉമ്മന്‍ചാണ്ടി മത്സരിക്കണം എന്നായിരുന്നു വിലയിരുത്തല്‍. പ്രമുഖര്‍ മത്സരിക്കില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചത് തിരഞ്ഞെടുപ്പ് സമിതി ചേരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ
3. വൈകിട്ട് 6.15ന് നടക്കുന്ന തിരഞ്ഞെടുപ്പ് സമിതിയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. മൂന്ന് സീറ്റുകളില്‍ മാത്രമാണ് തര്‍ക്കം അവശേഷിക്കുന്നത്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനെയും, വയനാട്ടില്‍ ടി.സിദ്ദിഖിനെയും മത്സരിപ്പിക്കണം എന്ന നിലപാടില്‍ എ ഗ്രൂപ്പ്. ഇടുക്കിയില്‍ ഡീന്‍ മത്സരിച്ചാല്‍ വയനാട്ടില്‍ കെ.പി അബ്ദുള്‍ മജീദിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ഐ ഗ്രൂപ്പ്. തര്‍ക്കും രൂക്ഷമായതോടെ രണ്ട് പേര് വീതം തിരഞ്ഞെടുപ്പ് സമിതിക്ക് വിടാന്‍ തീരുമാനം. എറണാകുളത്ത് ആര് മത്സരിക്കും എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും
4. ജെ.ഡി.എസ് ജനറല്‍ സെക്രട്ടിയും ദേവഗൗഡയുടെ വിശ്വസ്തനുമായ ഡാനിഷ് അലി ബി.എസ്.പി യില്‍ ചേര്‍ന്നു. ഡാനിഷ് അലി പാര്‍ട്ടി വിട്ടത് തന്റെ അറിവോടെ എന്നും ബി.എസ്.പി- ജെ.ഡി.എസ് ധാരണ എന്നും കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. യു.പി യിലെ അംറോഹ മണ്ഡലത്തില്‍ ഡാനിഷ് അലി മത്സരിച്ചേക്കും. ഡാനിഷ് അലിക്ക് എതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുത് എന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് ദേവഗൗഡ.
5. ലക്നൗവില്‍ ബി.എസ്.പി ആസ്ഥാനത്ത് പാര്‍ട്ടി എം.പി സതീഷ് ചന്ദ്ര മിശ്രയില്‍ നിന്നാണ് ഡാനിഷ് അലി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കര്‍ണ്ണാടകയിലെ ജെ.ഡി.എസ്- കോണ്‍ഗ്രസ് സംഖ്യം യാഥാര്‍ത്ഥ്യം ആകുന്നതിന് നിര്‍ണ്ണായക പങ്ക് വഹിച്ചവരില്‍ ഒരാളാണ് ഡാനിഷ് അലി. ഭരണഘടന ഭീഷണികള്‍ നേരിടുന്ന കാലത്ത് ശക്തമായ പക്ഷത്തോടൊപ്പം നില്‍ക്കേണ്ടത് ആവശ്യമാണെന്നും ദേവഗൗഡയുടെ അനുഗ്രഹത്തോടെയാണ് ബി.എസ്.പി യില്‍ എത്തിയതെന്നും ഡാനിഷ് അലി വ്യക്തമാക്കി.
6. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡന പരാതിയില്‍ നിലപാട് കടുപ്പിച്ച് കന്യാസ്ത്രീകള്‍. കേസില്‍ കുറ്റപത്രം വൈകിയാല്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങും എന്ന് കന്യാസ്ത്രീകള്‍. കന്യാസ്ത്രീകള്‍ എസ്.പിയുമായി കൂടിക്കാഴ്ച നടത്തി. കുറ്റപത്രം ഉടന്‍ നല്‍കുമെന്ന് എസ്.പിയുടെ ഉറപ്പ് കിട്ടിയതായി കന്യാസ്ത്രീകള്‍. പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കം, ബിഷപ്പിന് എതിരായ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമെന്ന് മുഖ്യ സാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന്റെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ.
7. മഠത്തിനുള്ള തടങ്ങലില്‍ ആണെന്ന് സിസ്റ്റര്‍ ലിസിയുടെ വെളിപ്പെടുത്തല്‍. തന്നെ മാനസിക രോഗിയാക്കാന്‍ ഉള്ള ശ്രമം നടക്കുന്നു. മഠത്തില്‍ നിന്ന് നിര്‍ബന്ധപ്പൂര്‍വ്വം പുറത്ത് പോകാന്‍ പ്രേരിപ്പിക്കുന്നു. മരുന്നു വാങ്ങാനുള്ള സൗകര്യമോ പണമോ നല്‍കുന്നില്ലെന്നും കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു
8. ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെടിവച്ച് കൊലപ്പെടുത്തി. ജമ്മു കാശ്മീര്‍ പൊലീസിലെ സ്‌പെഷ്യല്‍ ഓഫീസര്‍ ഖുശ്ബൂ ജാനി ആണ് കൊല്ലപ്പെട്ടത്. സംഭവം നടന്നത് ഷോപ്പിയാന്‍ ജില്ലയിലെ വെഹില്‍ ഗ്രാമത്തില്‍. ഉച്ചയ്ക്ക് 2.40ഓടെ വീടിന് തൊട്ടടുത്ത് വച്ച് ഉദ്യോഗസ്ഥയെ ഒരു സംഘം ആളുകള്‍ ആക്രമിക്കുക ആയിരുന്നു.
9. ആക്രമണത്തിന് പിന്നില്‍ ഭീകരരെന്ന് പ്രാഥമിക നിഗമനം. പ്രദേശം പൊലീസ് വലയത്തില്‍. സ്ഥലത്ത് പൊലീസും സൈന്യവും ആക്രമികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി. ഒരാഴ്ചക്കിടെ രണ്ടാം തവണം ആണ് ജമ്മു കാശ്മീരില്‍ സമാനമായ ആക്രമണം നടക്കുന്നത്. ഈ മാസം 13ന് പുല്‍വാമയില്‍ മുന്‍ സൈനികനെ ഭീകരര്‍ വെടിവച്ച് കൊന്നിരുന്നു
10. ന്യൂസിലന്റ് ഭീകരാക്രമണത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ ആണ് മലയാളി ആയ മൂവാറ്റുപുഴ സ്വദേശി സമാന്‍. ക്രൈസ്റ്റ് ചര്‍ച്ചില്‍ വെടിവയ്പ്പ് നടക്കുമ്പോള്‍ ഇദ്ദേഹവും പള്ളിയില്‍ ഉണ്ടായിരുന്നു. പള്ളിയുടെ ഗേറ്റില്‍ നില്‍ക്കുക ആയിരുന്ന സമാന്റെ മുന്നിലൂടെ ആയിരുന്നു തോക്കേന്തിയ അക്രമി പള്ളിക്കുള്ളില്‍ കയറിയത്. സമാന്റെ വാക്കുകളിലേക്ക്