പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി പ്രാക്ടിക്കൽ (2008 സ്കീം) 22 ന് ആരംഭിക്കും.
പരീക്ഷ
18 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എ.എൽ എൽ.ബി - ബി.കോം.എൽ എൽ.ബി - ബി.ബി.എ.എൽ എൽ.ബി (ഇന്റഗ്രേറ്റഡ് പഞ്ചവത്സരം) ഡിഗ്രി പരീക്ഷകൾ ഏപ്രിൽ 2 ന് നടത്തും.
പരീക്ഷാഫലം
മൂന്നാം വർഷ എം.ബി.ബി.എസ്, പാർട്ട് I (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 30 വരെ അപേക്ഷിക്കാം.
ടൈംടേബിൾ
ഏപ്രിൽ 22 മുതൽ ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (2013 സ്കീം) പരീക്ഷകൾ ഏപ്രിൽ 26 ന് ആരംഭിക്കും.
പരീക്ഷാഫീസ്
അഞ്ചാം സെമസ്റ്റർ എം.സി.എ (2011 സ്കീം - 2011 & 2012 അഡ്മിഷൻ മാത്രം), ഏപ്രിലിൽ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.സി.എ (2011 സ്കീം - 2011 അഡ്മിഷൻ മാത്രം) മേഴ്സി ചാൻസ് പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ 1 വരെയും 50 രൂപ പിഴയോടെ 8 വരെയും 125 രൂപ പിഴയോടെ ഏപ്രിൽ 12 വരെയും അപേക്ഷിക്കാം. പരീക്ഷാഫിീസിനു പുറമേ മേഴ്സി ചാൻസ് ഫീസായി 2000 രൂപയും, ക്യാമ്പ് ഫീസായി 200 രൂപയും അടയ്ക്കണം. ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.സി.എ മേഴ്സിചാൻസ് പരീക്ഷകളുടെ രജിസ്ട്രേഷൻ 18 മുതൽ ആരംഭിക്കും.
ചെക്കുകൾ കൈപ്പറ്റാം
ബി.ടെക്/ബി.എ/ബി.എസ്.സി/ബി.കോം/എം.എ/എം.എസ്.സി/എം.കോം/ഐ.ഡി.ഇ റീവാല്യുവേഷൻ, റെമ്യൂണറേഷൻ & ടി.എ/ഡി.എ ബില്ലുകളുടെ പേയ്മെന്റ് ഓൺലൈൻ വഴിയാക്കുന്നതിനോടനുബന്ധിച്ച് ചെക്കുകൾ കൈപ്പറ്റാതിരുന്ന അദ്ധ്യാപകരുടെ പേരുവിവരങ്ങളും, തുകയും, പരീക്ഷയുടെ പേരും അടങ്ങിയ ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ചെക്കുകൾ കൈപ്പറ്റുന്നതിലേക്കായി പ്രസ്തുത അദ്ധ്യാപകർ തിരിച്ചറിയൽ രേഖകളുമായി JR I (EXAM) സെക്ഷനിൽ എത്തിച്ചേരണം. (0471 - 2386281)
ഡോ.കെ.എൻ. പൈ മെമ്മോറിയൽ ക്വിസ് മത്സരം
സർവകലാശാലയുമായി അഫിലിയേഷനുളള കോളേജുകളിലെയും ഡിപ്പാർട്ട്മെന്റുകളിലെയും വിദ്യാർത്ഥികൾക്കായി ഡിപ്പാർട്ട്മെന്റ് ഒഫ് സ്റ്റുഡന്റ് സർവീസസ്, ഡോ.കെ.എൻ. പൈ മെമ്മോറിയൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 20 ന് തിരുവനന്തപുരം പി.എം.ജിയിലുളള കേരള സർവകലാശാലയുടെ ഡിപ്പാർട്ട്മെന്റ് ഒഫ് സ്റ്റുഡന്റ് സർവിസസിൽ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ പേര് നൽകിയിട്ടുള്ളവർ കോളേജ് പ്രിൻസിപ്പലിന്റെ കത്തിനോടൊപ്പം കോളേജ് തിരിച്ചറിയൽ കാർഡുമായി രാവിലെ 9 മണിക്ക് രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കണം. ഓരോ സ്ഥാപനത്തിൽ നിന്നും രണ്ടുപേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2302923, 811989221, 9946842426