ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചതിൽ ആഹ്ളാദിക്കാത്തവരുണ്ടാവില്ല. ഇത് ഗുരുകടാക്ഷം എന്നാണ് സ്വാമിജി സന്തോഷത്തോടെ അഭിപ്രായപ്പെട്ടത്.മഹാഗുരുവിന്റെ സന്ദേശവാഹകനായ ഇൗ യതിവര്യൻ വിശുദ്ധപാതയിലൂടെ ത്യാഗോജ്ജ്വലമായി സഞ്ചരിച്ച് രാജ്യത്തിന്റെ അംഗീകാരം നേടിയിരിക്കുന്നു. സ്വാമി വിശുദ്ധാനന്ദയുടെ ജന്മസ്ഥലമെന്ന പേരിലാണ് അരീക്കര എന്ന ഞങ്ങളുടെ ഗ്രാമം ഇനിയും അറിയപ്പെടുന്നത് എന്ന് അഭിമാനത്തോടെ പറയട്ടെ. സ്വാമി വിശുദ്ധാനന്ദയ്ക്ക് ഭാവിയിൽ ഭാരതരത്ന പുരസ്കാരം തന്നെയോ ലഭിക്കാൻ ഗുരുദേവൻ കനിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ബാബുസേനൻ അരീക്കര,
ചെങ്ങന്നൂർ.