modi

ന്യൂഡൽഹി: 'ഞാൻ കാവൽക്കാരനാണ്" (‘ചൗക്കിദാർ) എന്ന് എല്ലായിടത്തും പറഞ്ഞിരുന്ന നരേന്ദ്രമോദിയെ കളിയാക്കി കാവൽക്കാരൻ കള്ളനാണെന്ന (ചൗക്കിദാർ ചോർ ഹെ)​ മറുപടിയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. മോദിയുടെ ചൗക്കിദാർ പ്രയോഗത്തിനെക്കാൾ പ്രചാരം ചൗക്കിദാർ ചോർ ഹെ എന്ന പ്രചാരണത്തിന് ലഭിച്ചിരുന്നു. ഇത് പിന്നീട് മോദിക്കും ബി.ജെ.പിക്കും തന്നെ വിനയായി.


അധികം വൈകാതെ​ ട്വിറ്ററിലും ആ പ്രയോഗം ട്രെൻഡിംഗ് ഹാഷ്​ടാഗായി മാറി. മോദിക്കെതിരെ ട്വീറ്റിടുന്നവർ കാവൽക്കാരൻ കള്ളനാണെന്ന രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യത്തെ ഏറ്റെടുത്തു. ഇത്​ പ്രതിരോധിക്കാൻ ബി.ജെ.പി പുതിയ പ്രചാരണവുമായി എത്തിയിരിക്കുകയാണ്. ‘ഞാനും കാവൽക്കാരനാണെ’ന്ന (മേം ഭി ചൗക്കിദാർ' പ്രചാരണത്തിനാണ് ബി.ജെ.പി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്. ‘മേം ഭി ചൗക്കിദാർ’ എന്ന പ്രയോഗം ട്വിറ്ററിൽ പെട്ടെന്നുതന്നെ തരംഗമായി​​.

കാവൽക്കാരൻ കള്ളനാണെന്നതിന് പകരം ‘ഞാനും കാവൽക്കാരനാ’ണെന്ന പ്രചാരണം 2019ലെ പൊതു തിരഞ്ഞെടുപ്പി​​​ന്റെ പുതിയ മുദ്രാവാക്യമായാണ്​​ അവതരിപ്പിച്ചിരിക്കുന്നത്​. പ്രചാരണത്തിന്റെ ഭാഗമായി നാല്​ മിനിട്ടോളം ദൈർഘ്യമുള്ള വീഡിയോയും മോദി ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ്​ ചെയ്​തിട്ടുണ്ട്​. ഇതി​​​​ന്റെ ഭാഗമായി ഈ മാസം 31ന് മോദി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി സംവദിക്കാൻ ഒരുങ്ങുകയാണ്​. എന്നാൽ രാഹുലി​​​​ന്റെ ചൗക്കിദാർ ചോർ ഹേ എന്ന ഹാഷ്​ടാഗും ഇപ്പോൾ ട്രെൻഡിംഗ് ​ ലിസ്റ്റിൽ കടന്നു വന്നത്​ ബി.ജെ.പിക്ക്​ തിരിച്ചടിയായിട്ടുണ്ട്​.

modi-

നിങ്ങളുടെ കാവൽക്കാരൻ രാജ്യത്തെ സേവിക്കാനായി ശക്​തമായി രംഗത്തുണ്ട്​. എന്നാൽ ഞാൻ ഒറ്റയ്ക്കല്ല. രാജ്യത്തെ അഴിമതിക്കും വൃത്തി​കേടിനും സാമൂഹിക അരാജകത്വത്തിനുമെതിരെ പോരാടുന്ന എല്ലാവരും കാവൽക്കാരനാണ്​. രാജ്യത്തി​​​​ന്റെ അഭിവൃദ്ധിക്ക്​ വേണ്ടി കഠിനാധ്വാനം നടത്തുന്നവരും കാവൽക്കാരനാണ്​. ഇന്ന്​ മുതൽ എല്ലാ ഇന്ത്യക്കാരനും പറയും ‘‘ഞാനും ചൗക്കിദാറാണ്​’’. -നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

Your Chowkidar is standing firm & serving the nation.

But, I am not alone.

Everyone who is fighting corruption, dirt, social evils is a Chowkidar.

Everyone working hard for the progress of India is a Chowkidar.

Today, every Indian is saying-#MainBhiChowkidar

— Narendra Modi (@narendramodi) March 16, 2019