ന്യൂഡൽഹി :ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിച്ചാൽ രാജ്യത്ത് ഇനിയൊരു പൊതുതിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്.
'എല്ലാവരും ഇത്തവണ വോട്ടു ചെയ്യാൻ മുന്നോട്ടു വരണം. കാരണം 2024ൽ മറ്റൊരു പൊതുതിരഞ്ഞെടുപ്പ് ഉണ്ടാവില്ല.' ഉന്നാവോയിൽ നടന്ന യോഗത്തിൽ അദ്ദേഹം പറഞ്ഞു. 'ഞാനൊരു സന്യാസിയായതിനാൽ എനിക്ക് ഭാവി അറിയാനാവും. ഇത് ഈ രാജ്യത്തെ അവസാന തിരഞ്ഞെടുപ്പാണ്.' അദ്ദേഹം പറഞ്ഞു.
അതേസമയം, സാക്ഷി മഹാരാജിന്റെ പ്രസ്താവനയെ ആരും ഗൗരവത്തിലെടുക്കാറില്ലെന്നു പറഞ്ഞ് ബി.ജെ.പി തള്ളി.
ഏതുമതക്കാരായാലും മരിച്ചവരെ സംസ്‌കരിക്കണമെന്ന സാക്ഷി മഹാരാജാവിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. രാജ്യത്തെ ജനസംഖ്യാ വർദ്ധനവിന് ഉത്തരവാദികൾ നാല് ഭാര്യമാരും നാല്പതു മക്കളുമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.