ananthu-

തിരുവനന്തപുരം: കരമനയിൽ തട്ടിക്കൊണ്ട് പോയി അനന്തു എന്ന ചെറുപ്പക്കാരനെ ക്രൂരമായി കൊല്ലുമ്പോൾ പ്രതികൾ കെ.ജി.എഫ് എന്ന സിനിമയിലെ ഡയലോഗുകൾ പറഞ്ഞതായി പൊലീസ്. സംഭവത്തിൽ പിടിയിലായ പ്രതികളെല്ലാം കെ.ജി.എഫിന്റെ ആരാധകരാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് മൂന്ന് സഹോദരങ്ങളുൾപ്പെടെ ഏഴ് പേർ കൂടി പൊലീസ് പിടിയിലായിട്ടുണ്ട്.

രാജ്യമൊട്ടാകെ വൻ വിജയമായ സിനിമയാണ് കെ.ജി.എഫ്. കെ.ജി.എഫിലെ ഡയലോഗ് പറഞ്ഞാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. പ്രതികളിലൊരാളിന്റെ രൂപവും കെ.ജി.എഫിലെ നായകനെപ്പോലെയായിരുന്നു. കൊഞ്ചിറവിള ക്ഷേത്രത്തിൽ അനന്തുവും സുഹൃത്തുക്കളും കൊലയാളി സംഘവുമായി തർക്കമുണ്ടായിരുന്നു. ഇതാണ് അനന്തുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.

അനന്തു മരിച്ചെന്നുറപ്പാക്കിയ ശേഷം മൂന്ന് സഹോദരങ്ങളും മറ്റ് മൂന്ന് പേരും ചേർന്നു തിരുവല്ലത്തെ ജഡ്ജിക്കുന്നിലേക്കു പോയി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് തോന്നിയതോടെ ഇവർ പൂവാറിലെ ഒളിസങ്കേതത്തിലേക്കു മാറുകയായിരുന്നു. ഇവിടെ നിന്നാണു പൊലീസ് ഇവരെ പിടികൂടിയത്. ഇതോടെ സംഭവത്തിൽ ആകെ 12 പ്രതികൾ കസ്റ്റഡിയിലായി