kvt

ന്യൂഡൽഹി : കെ.വി.തോമസിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചത് മോദിയെ പ്രശംസിച്ചതുകൊണ്ടാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതും മോദിയോടുള്ള ആരാധനയുമാണ് കെ.വി.തോമസിന് സീറ്റ് നൽകാത്തതിന് കാരണമെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

' സോണിയ ഗാന്ധിയുടെ കിച്ചൺ ക്യാബിനറ്റിലെ അംഗമായിരുന്ന വടക്കനും തോമസ് മാഷും ഇന്ന് പുറത്തായി. ഇനി പലരും കേരളത്തിൽ മോദി ആരാധനയുടെ പേരിൽ പുറത്ത് വരും. പലർക്കും ഇനി സീറ്റ് നിഷേധിക്കപ്പെടേണ്ടി വരും'- അദ്ദേഹം പറഞ്ഞു.

സിറ്റിംഗ് എം.പിയായ കെ.വി. തോമസിനെ ഒഴിവാക്കി ഹൈബി ഈഡൻ എം.എൽ.എയെയാണ് കോൺഗ്രസ് എറണാകുളത്ത് സ്ഥാനാർത്ഥിയാക്കിയത്. ഇതിനെതിരെ കെ.വി. തോമസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.