ധർമ്മജൻ ബോൾഗാട്ടി, ബിജുക്കുട്ടൻ, പാഷാണം ഷാജി, പുതുമുഖം ഹനീഫ് മുഹമ്മദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രകാശ് കുഞ്ഞൻ മൂരായിൽ സംവിധാനം ചെയ്യുന്ന 'ഓൾഡ് ഈസ് ഗോൾഡ് " മാർച്ച് 15ന് തിയേറ്ററിലെത്തും. നിർമ്മൽ പാലാഴി, ദീപു, കോട്ടയം പ്രദീപ്, നേഹ, ചിത്ര പൈ, രശ്മി, പൊന്നമ്മ ബാബു, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഫോർ കളർ മീഡിയായുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഹനീഫ് കേച്ചേരി എഴുതുന്നു. എസ്. ശെൽവകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ജൂബൈർ മുഹമ്മദ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ: മുജീബ് ഒറ്റപ്പാലം, കല: എം. ബാവ, മേക്കപ്പ്: മനോജ് അങ്കമാലി.