ഗിന്നസ് പക്രുവിനെ കേന്ദ്രകഥാപാത്രമാക്കി മാധവ് രാമദാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഇളയരാജ" മാർച്ച് 22ന് ഇ ഫോർ എന്റർടൈയ്ൻമെന്റ് തിയേറ്ററിലെത്തിക്കും. ഗോകുൽ സുരേഷ്, ദീപക്, ഹരിശ്രീ അശോകൻ, അരുൺ, ജയരാജ് വാര്യർ, തമ്പി ആന്റണി, കലേഷ്, അനിൽ നെടുമങ്ങാട്, ബിനീഷ് ബാബു,സിദ്ധാർത്ഥ് രാജൻ,രോഹിത്, മാസ്റ്റർ ആദിത്യൻ, മാസ്റ്റർ ഇന്ദ്രജിത്ത്, ആൽഫി പഞ്ഞിക്കാരൻ, സിജി എസ്. നായർ, കവിത നായർ, ഭുവന, ബേബി ആർദ്ര തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മുംബയ് സിനി ടാക്കീസ്, മൂവി മ്യൂസിക്കൽ കട്ട്സ് എന്നിവയുടെ ബാനറിൽ സജിത് കൃഷ്ണ, ജയരാജ് ടി, കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിർവഹിക്കുന്നു.