mahaguru

നാണുഭക്തന്റെ അറിവിനെക്കുറിച്ച് അച്ഛനും അമ്മാവനും തികഞ്ഞ മതിപ്പ്. നാണുവിന്റെ വാക്കുകളും അവരെ അതിശയിപ്പിക്കാറുണ്ട്. കടുത്ത ഭക്തി .അപാരമായ പാണ്ഡിത്യം. ഒരിക്കൽ കൃഷ്ണൻ വൈദ്യർക്ക് ഒരു ശ്‌ളോകം വ്യാഖ്യാനിക്കാനാവുന്നില്ല. അദ്ദേഹം നാണുവിനെ സമീപിക്കുന്നു. വളരെ ലളിതമായി നാണു അതിന്റെ അർത്ഥം പറഞ്ഞുകൊടുക്കുന്നു. ഒരിക്കൽ കിളികളെ ഊട്ടാൻ ആഹാരവുമായി പോകുമ്പോൾ കാണുന്നത് വീട്ടിലേക്ക് വരുന്ന ഭിക്ഷക്കാരനെ.