1. എറണാകുളം സീറ്റ് നിഷേധിക്കപെട്ട കെ.വി.തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ നീക്കം പാളുന്നു. വസതിയില്‍ കൂടികാഴ്ചയ്‌ക്കെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പ്രതിഷേധം അറിയിച്ച് കെ.വി.തോമസ്. ഒരു ഓഫറും വയ്‌ക്കേണ്ടെന്നും ഇത്തരം നാടകം എന്തിനുവേണ്ടിയാണെന്നും തോമസ് ചര്‍ച്ചയില്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉണ്ടാകില്ലെന്നും തോമസ് .
2.അനുനയ നീക്കവുമായി ഹൈക്കമാന്റും. പ്രശ്ന പരിഹാരത്തിന് മുകുള്‍ വാസ്നികിനെ ചുമതലപ്പെടുത്തി രാഹുല്‍ ഗാന്ധി. മന്‍മോഹന്‍സിങ്ങും അഹമ്മദ് പട്ടേലും കെ.വി.തോമസ്സുമായി ടെലിഫോണില്‍ സംസാരിച്ചു. എ.ഐ.സി.സി ഭാരവാഹിത്വവും,യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്ന് സൂചന. എറണാകുളത്ത് ഹൈബി ഈഡന്‍ ജയിച്ചാല്‍ എറണാകുളം നിയമസഭാ സീറ്റി നല്‍കാമെന്നും ഹൈക്കമാന്റ് . സോണിയഗാന്ധിയുമായി കൂടികാഴ്ച നടത്താന്‍ ശ്രമം നടത്തി തോമസ്
3.അതേസമയം കെ.വി.തോമസിനെ ഒപ്പം കൂട്ടാന്‍ നീക്കങ്ങളുമായി ബിജെപി നേതൃത്വം. എറണാകുളം സീറ്റ് നല്‍കാമെന്ന വാഗ്ദാനവും ആയാണ് ബിജെപി ശ്രമം. ടോം വടക്കനെ മൂന്‍ നിറുത്തിയുള്ള നീക്കങ്ങളില്‍ അനുകൂലമായി പ്രതികരിക്കാതെ തോമസ്. പി.ജെ.കുര്യനെയും ഒപ്പം കൂട്ടാനും ശ്രമം. സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന നേതാക്കള്‍.
4. ലോക്സഭാ തിരഞ്ഞെടുപ്പിന് ഉള്ള ബിജെപിയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. തര്‍ക്ക സീറ്റുകളില്‍ ചര്‍ച്ച തുടരുന്നു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തട്ടി നില്‍ക്കുന്നത് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപള്ളി മത്സരിക്കുന്നതില്‍. മത്സരിക്കാന്‍ താല്പ്പര്യമില്ലെന്ന് തുഷാര്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. തുഷാര്‍ മത്സരിക്കണമെന്ന നിലപാടില്‍ ബിജെപി നേതത്വം. ഇന്ന് തുഷാറുമായി വീണ്ടും ചര്‍ച്ച.
5. തൂഷാറിനോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് വെള്ളാപള്ളി നടേശന്‍. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ മത്സരിക്കേണ്ടിവന്നാല്‍ എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണം. എസ്എന്‍ഡിപി ഭരവാഹികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന നിലപാടില്‍ മാറ്റമില്ല. നാണക്കേട് ഉണ്ടാകുന്ന മുന്‍ അനുഭവങ്ങള്‍ ആവത്തിക്കാതിരിക്കാനാണ് ഈ നിലപാടെന്നും വെള്ളാപള്ളി.
6. അതേസമയം പത്തനംതിട്ട സീറ്റിനായി ബിജെപിയില്‍ ചര്‍ച്ചകള്‍ തുടരുന്നു. ശ്രീധരന്‍പിള്ള, കെ.സുരേന്ദ്രന്‍, എം.ടി.രമേശ് എന്നിവര്‍ക്കൊപ്പം അല്‍ഫോണ്‍സ് കണ്ണന്താനവും പട്ടികയില്‍. തുഷാര്‍ മത്സരിച്ചില്ലെങ്കില്‍ തൃശ്ശൂര്‍ കെ.സുരേന്ദ്രന് ലഭിച്ചേക്കും. പാലക്കാട് അല്ലെങ്കില്‍ ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന് സാധ്യത. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും.
7. തീരുമാനം ആകാത്ത നാല് സീറ്റുകളില്‍ ചര്‍ച്ച തുടര്‍ന്ന് കോണ്‍ഗ്രസ്. തീര്‍പ്പ് ആവാത്തത് വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര മണ്ഡലങ്ങളില്‍ . ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനുള്ള നീക്കങ്ങളുമായി നേതൃത്വം . കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുള്ളതിനാല്‍ ആണ് ഈ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തത് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുെട പ്രതികരണം. വയനാട് ടി.സിദ്ധിഖും, അലപ്പുഴയില്‍ അടൂര്‍ പ്രകാശും ആറ്റിങ്ങലില്‍ ഷാനിമോള്‍ ഉസ്മാനും സ്ഥാനാര്‍ത്ഥികളാകുമെന്ന് സൂചന. തര്‍ക്കവുമായി എ, ഐ ഗ്രൂപ്പുകള്‍. തര്‍ക്കം രൂക്ഷം വയനാട് സീര്റിനെ ചൊല്ലി.
8. ലോക്സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താനെ പ്രഖ്യാപിച്ചതിന് ജില്ലാഘടകത്തില്‍ കലാപം ഉയരുന്നു. തര്‍ക്കങ്ങള്‍, പ്രതീക്ഷിച്ചിരുന്ന സീറ്റ് ഡി.സി.സി അംഗം സുബ്ബറായിക്ക് കോണ്‍ഗ്രസ് നിഷേധിച്ചതിന് പിന്നാലെ. സുബ്ബറായി അംഗത്വം രാജിവച്ചേക്കും എന്നും സൂചന. എന്നാല്‍ പ്രതിഷേധം സ്വാഭാവികം എന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍.
9. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ രണ്ട് ലക്ഷത്തോളം പാവപ്പെട്ട പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമെട്രിക്ക് സ്‌കോളാര്‍ഷിപ്പിനായി ധനകാര്യ വകുപ്പ് 26.70 കോടി രൂപ അനുവദിച്ചു. തീരുമാനം, സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തുക അനുവദിക്കാതെ ലാപ്സാകാന്‍ വഴി ഒരുങ്ങുന്നതായ കേരള കൗമുദി ദിനപത്രത്തിലെ വാര്‍ത്തയെ തുടര്‍ന്ന്. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി ഇന്നലെ ഫയലില്‍ ഒപ്പു വച്ചു. ഒറ്റ ദിവസം കൊണ്ട് ശരവേഗത്തിലാണ് ഫയല്‍ സെക്രട്ടേറിയേറ്റിലെ പിന്നാക്ക വിഭാവ വികസന വകുപ്പിന്റെ ഭരണ വിഭാഗത്തില്‍ എത്തിയത്.
10. ബഡ്ജറ്റില്‍ നീക്കിവച്ച 25 കോടിയും കേന്ദ്രം കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാനത്തിന് കൈമാറിയ 4.43 കോടിയും ഉള്‍പ്പെടെ 29.53 കോടി രൂപയാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടത്. പക്ഷേ അനുവദിച്ചത് 26.70 കോടി മാത്രമാണ്. സ്‌കോളര്‍ഷിപ്പിനായി മൂന്ന് ലക്ഷത്തോളം കുട്ടികള്‍ അപേക്ഷിച്ചെങ്കിലും രണ്ട് ലക്ഷത്തോളം പേരെയാണ് തിരഞ്ഞെടുത്തത്. തുക പൂര്‍ണ്ണമായി അനുവദിക്കാത്തനിനാല്‍ കാല്‍ ലക്ഷത്തോളം കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നഷ്ടമാവുന്നത്.
11. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാത്ഥികള്‍ക്ക് 1500 രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞ വര്‍ഷം വരെ എല്‍.പി 750 രൂപ, യു.പി 900 രൂപ, ഹൈസ്‌ക്കൂള്‍ 1000 രൂപ എന്നിങ്ങനെ ആയിരുന്നു സ്‌കോളഷിപ്പ് വിതരണം ചെയ്തിരുന്നത്. തുക അടുത്ത ആഴ്ച തന്നെ കുട്ടികളുടെ അകൗണ്ടില്‍ എത്തിക്കാനാണ് നീക്കം.