amal-unnithan

"രാഷ്ട്രീയത്തിൽ നിന്ന് അ‌ഞ്ച് പൈസ ഉണ്ടാക്കാത്ത ഒരു നേതാവ് ഇന്ത്യയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ധൈര്യമായി എന്റെ അച്ഛനെ ചൂണ്ടിക്കാണി"ക്കുമെന്ന് കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറ‌ഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാഷ്ട്രീയത്തിൽ നിന്ന് 5 പൈസ ഉണ്ടാക്കാത്ത ഒരു നേതാവ് ഇന്ത്യയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ധൈര്യമായി എന്റെ അച്ഛനെ ചൂണ്ടിക്കാണിക്കും. അഴിമതി കറ പുരളാതെ, സ്ഥാനമാനങ്ങൾ മോഹിക്കാതെ നിസ്വാർത്ഥമായി പ്രവർത്തിച്ച ഒരു തികഞ്ഞ കോൺഗ്രസ് കാരണാണ് അച്ഛൻ. അച്ഛൻ കാസർഗോഡ് നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ചു ലോക്‌സഭയിലേക്ക് മത്സരിക്കുന്നു. അദ്ദേഹം കോൺഗ്രസിന്റെ ശക്തനായ M P ആയി ജനങ്ങളെ സേവിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.