കണ്ണൂർ: മുതിർന്ന നേതാവ് കെ.വി തോമസിന് പിന്തുണയുമായി കെ.സുധാകരൻ രംഗത്ത്. സീറ്റ് നൽകാൻ ഉദ്ദേശമില്ലായിരുന്നെങ്കിൽ അദ്ദേഹത്തെ നേരത്തെ അറിയിക്കണമായിരുന്നെന്ന് സുധാകരൻ പ്രതികരിച്ചു. അതിലുള്ള മാനസിക പ്രയാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അല്ലാതെ ബി.ജെ.പിയിലേക്ക് പോകാൻ കെ.വി തോമസ് ടോം വടക്കനല്ലന്നും സുധാകരൻ പറഞ്ഞു. സ്ഥാനാർഥിത്വം നിഷേധിച്ചതിനെത്തുടർന്ന് ഇടഞ്ഞു നിൽക്കുന്ന കെ.വി.തോമസ് ബി.ജെ.പിയിലേക്ക് പോകും എന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.