ചാലക്കുടി: തിരഞ്ഞെടുപ്പ് പ്രഖ്യാപനം സജീവമായി മത്സരരംഗത്തേക്ക് ഇറങ്ങിയിക്കുകയാണ് ഇടത് വലത് രാഷ്ട്രീയ പാർട്ടികൾ. തങ്ങളുടെ പ്രചാരണ ആയുധമായി സ്ഥാനാർത്ഥികൾ പ്രധാനമായും ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയയാണ്. ചാലക്കുടി മണ്ഡലം സ്ഥാനാർത്ഥി ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വെെറലാകുന്നത്.
ചാലക്കുടി മണ്ഡലത്തിന് വേണ്ടി ചെയ്ത വികസന കാര്യങ്ങൾ ഉയർത്തിക്കാട്ടിയാണ് ഇന്നസെന്റ് രണ്ടാം തവണയും മത്സരത്തിനിറങ്ങുന്നത്. 1750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിന് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആദ്യം മത്സരിക്കുന്നില്ല എന്ന പ്രഖ്യാപിച്ച ഇന്നസെന്റ് പിന്നീട് തന്റെ നിലപാട് മാറ്റുകയായിരുന്നു. കഴിഞ്ഞ തവണ ഇടത് സ്വതന്ത്രനായാണ് മത്സരിച്ചതെങ്കിൽ ഇപ്പോൾ സി.പി.എം പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
ഇപ്പോൾ ഇന്നസെന്റ് പാർലമെൻിൽ പ്രസംഗം ശ്രദ്ധിച്ചിരിക്കുന്ന ഫോട്ടോ പങ്കുവച്ചതാണ് കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചത്. കരുണാകരൻ എം.പി സംസാരിക്കുമ്പോൾ ശ്രദ്ധിച്ചിരിക്കുന്ന ഇന്നസെൻിന് മുന്നിൽ ഉറങ്ങുന്ന രാഹുൽ ഗാന്ധിയേയും ചിത്രത്തിൽ കാണുന്നുണ്ട്. 'ഉണർന്നിരിക്കുന്നു ചാലക്കുടിക്ക് വേണ്ടി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം വെെറലായതോടെ എൽ.ഡി.എഫ് പ്രവർത്തകർ അത് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ ഉറങ്ങുന്ന ഫോട്ടോയായതിനാൽ കോൺഗ്രസ് പ്രവർത്തകർ ഇന്നസെന്റിന്റെ പേസ്റ്റിനെതിരെ തിരിഞ്ഞിട്ടുണ്ട്.