manohar-parikkar

ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രിയും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹർ പരീക്കർ അന്തരിച്ചു. 63 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അസുഖം വഷളായതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ ഗോവ, മുംബയ്, ഡൽഹി, ന്യൂയോർക്ക് തുടങ്ങിയ ഇടങ്ങളിലെ ആശുപത്രികളിൽ വിദഗ്‌ദ്ധ ചികിത്സയിലായിരുന്നു പരീക്കർ.