കൊല്ലം: ഒരോ ക്ഷേത്രങ്ങൾക്കും അതിന്റേതായ വിശ്വാസത്തിനനുസരിച്ചുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ചിലയിടങ്ങളിൽ ആ പ്രദേശത്തിന്റെ സംസ്കാരത്തിലൂന്നിയ ആചാരങ്ങളാണ് അനുഷ്ഠിക്കുക. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിലെ പെരുവിരുതി മലനട ക്ഷേത്രം. പറഞ്ഞ് വരുന്നത്. പോരുവഴി ഗ്രാമത്തിലാണ് ദക്ഷിണേന്ത്യയിലെ ഈ ഒരേയൊരു ദുര്യോധന ക്ഷേത്രത്തിലെ ആചാരങ്ങളെക്കുറിച്ചാണ്.
ഭാരതത്തിന്റെ ഇതിഹാസമായ മഹാഭാരതത്തിലെ പ്രതിനായകൻ ദുര്യോധനന്റെ സങ്കൽപ്പ മൂർത്തിക്ക് നടവരവായി കിട്ടിയത് പൊന്നോ പെെസയോ അല്ല. ഒാൾഡ് മങ്കിന്റെ 101 കുപ്പിയാണ് ക്ഷേത്രത്തിന് ലഭിച്ചത്. ഇവിടെ കൗരവരിൽ ദുര്യോധനൻ മുതൽ സഹോദരൻമാർ ഉൾപ്പെടെ 101 പേർക്കും മലനട ഗ്രാമത്തിൽ ക്ഷേത്രങ്ങളുണ്ട്. അതിൽ കൗരവ സഹോദരി ദുശ്ശളയും ഉൾപ്പെടുന്നു.
വിഗ്രഹമോ ചുറ്റമ്പലമോ ഇല്ലാത്ത ക്ഷേത്രമാണിത്. ഭക്തർക്ക് ദുര്യോധനൻ ഇവിടെ മലയപ്പൂപ്പനാണ്. തങ്ങളുടെ കൃഷിയെയും ജീവിതത്തെയും കുഞ്ഞുങ്ങളെയും സർവൈശ്വര്യങ്ങളെയും സംരക്ഷിക്കുന്ന അവരുടെ പ്രിയപ്പെട്ട മലയപ്പൂപ്പൻ. ക്ഷേത്രത്തിന്റെ എെതിഹ്യം ഇങ്ങനെയാണ്. പാണ്ഡവരുടെ വനവാസ കാലത്ത് അവരെ അന്വേഷിച്ച് ദുര്യോദനൻ ഇവിടെയത്തി. ദാഹിച്ച് അവശനായ ദുര്യോദനൻ അവിടെയുള്ള വീട്ടിൽ കയറിയപ്പോൾ വീട്ടുകാരി നൽകിയത് മദ്യമാണ് നൽകിയത്.
ദാഹം ശമിപ്പിച്ചതിനെ തുടർന്ന് മുറുക്കാനായി വെറ്റിലയും മാറിയുടുക്കാൻ ചുവന്നപട്ടും കഴിക്കാൻ മാംസവും നൽകി. ഇതിൽ സംപ്രീതനായ സുയോധനൻ 101 ഏക്കർ നൽകി അവരെ അനുഗ്രഹിച്ചുവെന്നുമാണ് ഐതിഹ്യം. ഇതിന്റെ സ്മരണയ്ക്കാണ് ക്ഷേത്രത്തിൽ ഒാൾഡ് മങ്ക് നൽകുന്നത്. ഇതിന്റെ ആചാരം ഇന്നും അതേ പോലെ തുടർന്നു പോകുന്നു.