ഞാനും കാവൽക്കാരൻ ( മേം ഭി ചൗക്കിദാർ) എന്ന നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമുദ്രാവാക്യത്തെ വിമർശിച്ച് ജെ.എൻ.യുവിൽ നിന്ന് കാണാതായ നജീബ് അഹമ്മദിന്റെ ഉമ്മ. ഫാത്തിമ നഫീസ.
''താങ്കൾ കാവൽക്കാരനാണെങ്കിൽ പറയൂ, എവിടെ എന്റെ മകൻ നജീബ്? എ.ബി.വി.പി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണ്? രാജ്യത്തെ മൂന്ന് പ്രമുഖ ഏജൻസികൾക്ക് അവനെ കണ്ടെത്താൻ സാധിക്കാത്തത് എന്തുകൊണ്ടാണ്'', ഫാത്തിമ ട്വീറ്റ് ചെയ്തു.
മൂന്നു വർഷം മുൻപാണ് ജെ.എൻ.യു വിദ്യാർത്ഥിയായിരുന്ന നജീബ് അഹമ്മദിനെ ഹോസ്റ്റൽ മുറിയിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായത്. നജീബിന്റെ തിരോധാനത്തിന് പിന്നിൽ എ.ബി.വി.പി പ്രവർത്തകരാണെന്ന് അമ്മ ഫാത്തിമ നഫീസ ആരോപിക്കുന്നു. ഇവരുമായുണ്ടായ സംഘർഷത്തെ തുടർന്നാണ് നജീബിനെ കാണാതായത്. എന്നാൽ കേസ് അന്വേഷിച്ച സി.ബി.ഐ സംഭവത്തിൽ ദുരൂഹതയൊന്നുമില്ലെന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്.
രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് സിബിഐ കേസ് അവസാനിപ്പിച്ചതെന്നും ഫാത്തിമ ആരോപിക്കുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ഫാത്തിമയുടെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.
If you are a chowkidar then tell me
— Fatima Nafis (@FatimaNafis1) March 16, 2019
where is my son Najeeb ?
Why Abvp goons not arrested ?
Why three toped agencies failed to find my son ? #WhereIsNajeeb https://t.co/5GjtKSTIDh