life-

നീലച്ചിത്രങ്ങൾ കാണുന്ന പുരുഷൻമാരുടെ ഭാര്യമാർ തങ്ങളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് പഠനം. പോൺ സൈറ്റുകൾ മനസിനെ മാത്രമല്ല മനുഷ്യന്റെ ഭക്ഷണ ക്രമത്തെ വരെ ബാധിക്കും. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി നീലചിത്രങ്ങൾ കാണുന്ന ഭാര്യമാർക്ക് കുറ്റബോധം വർദ്ധിക്കും. ക്രമേണ വിശപ്പും നഷ്ടപ്പെടും. അങ്ങനെ ഇത് സ്ത്രീകളുടെ ശാരീരിക ക്രമങ്ങളുടെ താളം തെറ്റിക്കുമെന്നാണ് കണ്ടെത്തൽ. സ്ത്രീകളുടെ ഭക്ഷണക്രമത്തെപറ്റി ഒഹായിയോ യൂണിവേഴ്സിറ്റിയിൽ നടന്ന പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ ഉള്ളത്.

മെലിയാനുള്ള സമ്മർദ്ദം പങ്കാളിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ഭക്ഷണം ഒഴിവാക്കാൻ കാരണമാകുന്നതായി സ്ത്രീകൾ വ്യക്തമാക്കുന്നു. പങ്കാളിയുടെ ശരീരവുമായി ബന്ധപ്പെട്ട് പ്രകടിപ്പിക്കുന്ന ഇഷ്ടക്കുറവ് പോൺ അഡിക്ടാ പുരുഷമാരിൽ സംഭവിക്കുന്ന മാറ്റങ്ങളാണ്. ഇങ്ങനെ ഉള്ള പുരുഷന്മാരുടെ മനസിൽ എപ്പോഴും എപ്പോഴും പോൺ താരങ്ങളായ സ്ത്രീകളുടെ ശരീരമാണ് ഉണ്ടാകുന്നത്.

ഭാര്യയുടെ അല്ലെങ്കിൽകാമുകിയുടെ ശരീരത്തെ പോൺ സുന്ദരികളുമായി അവർ താരതമ്യപ്പെടുത്തുന്നു. പങ്കാളിയോട് വണ്ണം കുറയ്ക്കണം, ഭക്ഷണം നിയന്ത്രിക്കണം, കൊഴുപ്പ് കഴിക്കരുത്, മധുരം ഒഴിവാക്കണം, ജിമ്മിൽ പോകണം തുടങ്ങിയ കർശന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചുകൊണ്ടിരിക്കും. പോണിൽ അമിതമായ താല്‍പര്യം വന്നുപോയാൽ അത് ജീവിതത്തെ വരെ ബാധിക്കുന്നതായി മാറും.