തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർട്ടി നേതാക്കളും പ്രവർത്തകരും പ്രചാരണത്തിന്റെ ചൂടിലാണ്. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണങ്ങളും സജീവമായിട്ടുണ്ട്. പ്രചാരണ ആയുധങ്ങളായി ട്രോളുകളും ഉയർന്നു വരുന്ന് സാഹചര്യത്തിൽ വടകരയിൽ മത്സരിക്കുന്ന പി. ജയരാജനെതിയുള്ള വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വെെറലാകുന്നത്.
ജയരാജന്റെ ഒരു തിരഞ്ഞെടുപ്പ് പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ച് പരിഹാസവുമായാണ് ബൽറാം രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയുടെ പോസ്റ്ററിന് മുകളിലായിട്ടാണ് ജയരാജന്റെ പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്. 'പോസ്റ്റർ ഒട്ടിച്ചിരിക്കുന്നവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രിയോടെ ഇന്നോവ തിരിയും' എന്ന കുറിപ്പോടെയാണ് ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വെെദ്യുത മന്ത്രി എം.എം മണിയുടെ ട്രോളിനെതിരെ ബൽറാം രംഗത്തെത്തിയിരുന്നു. അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് എന്നായിരുന്നു മണിയുടെ പരിഹാസം. ഇതിനെതിരെ അവസാനം പോകുന്നയാൾ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയൻ മുതൽ കിഴക്കൻ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നത്'. ബൽറാം തിരിച്ചടിക്കുകയുെ ചെയ്തു.