മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
നിക്ഷേപം വർദ്ധിക്കും. പുതിയ മേഖലകൾ തേടും. ആശയക്കുഴപ്പങ്ങൾ പരിഹരിക്കപ്പെടും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
മാനസിക സംഘർഷം ഒഴിവാകും. കാര്യങ്ങൾ ചിന്തിച്ചു പ്രവർത്തിക്കും. ആത്മീയ കാര്യങ്ങളിൽ പുരോഗതി.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പരീക്ഷ വിജയം, വാഹന നേട്ടം, യാത്രകൾ വേണ്ടിവരും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മാതാപിതാക്കളുടെ നിർദ്ദേശം സ്വീകരിക്കും. ആരോഗ്യം സംരക്ഷിക്കും. ദുരഭിമാനം ഉപേക്ഷിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
യുക്തിപൂർവമുള്ള സമീപനം, സാഹചര്യങ്ങളെ അതിജീവിക്കും. പ്രവർത്തന പുരോഗതി.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഉദാസീന മനോഭാവം മാറും, തൊഴിൽ പുരോഗതി, പുതിയ കാര്യങ്ങൾ ഏറ്റെടുക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പരിശ്രമങ്ങൾ വിജയിക്കും, ആഗ്രഹ സാഫല്യം, ദൈവാനുഗ്രഹമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. സാമ്പത്തിക നേട്ടം, സേവന പ്രവർത്തനങ്ങൾ നടത്തും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കർമ്മപദ്ധതികൾ ഏറ്റെടുക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തും. ആഘോഷങ്ങളിൽ പങ്കെടുക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സർവകാര്യ വിജയം, അഭിലാഷങ്ങൾ സഫലമാകും, പരീക്ഷാവിജയം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ചിന്തകൾക്കതീതമായി പ്രവർത്തിക്കും, വിനോദയാത്രയ്ക്ക് അവസരം, വിദ്യാഗുണം.
മീനം : പ്രത്യുപകാരം ചെയ്യും. പ്രാർത്ഥനകളാൽ വിജയം, അനിശ്ചിതാവസ്ഥ പരിഹരിക്കും, അഭിപ്രായ സമന്വയമുണ്ടാകും.