ഭുവനേശ്വർ: പടിഞ്ഞാറൻ ഒഡിഷയിലെ ഏതെങ്കിലും ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യം താൻ ഗൗരവത്തിലെടുത്തിരിക്കുകയാണെന്ന് ഒഡിഷ മുഖ്യമന്ത്രിയും ബി.ജെ.ഡി അദ്ധ്യക്ഷനുമായ നവീൻ പട്നായിക്.

പാർട്ടി നേതാക്കന്മാരും ജനങ്ങളും തന്നോട് മത്സരിക്കാൻ ആവശ്യപ്പെടുന്നതായി പട്നായിക് ഞായറാഴ്‌ച മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. 2017ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മെച്ചപ്പെട്ട പ്രകടനവും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാൻ രാഹുൽ ഗാന്ധി അടിക്കടി നടത്തിയ സന്ദർശനവുമെല്ലാം കണക്കിലെടുത്താണ് നവീൻ ഇത്തരമൊരു നടത്തുന്നതെന്നാണ് നിഗമനം.

മുഖ്യമന്ത്രി മത്സരിക്കണമെന്ന് പാർട്ടിയിലെ ജനപ്രതിനിധികളെല്ലാം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്യസഭാംഗവും ബി.ജെ.ഡി നേതാവുമായ പ്രസന്ന ആചാര്യ പറഞ്ഞു. തങ്ങളുടെ ആവശ്യം അദ്ദേഹം പരിഗണിക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.