ലോകത്ത് ഒരിടത്തുമില്ലാത്ത വിചിത്രമായ ആചാരങ്ങളാണ് പാപ്പുവ ന്യൂഗിനിയുടെ ഭാഗമായ ട്രോബിയാൻ ദ്വീപ് സമൂഹത്തിൽ നിലനിൽക്കുന്നത്. 1793ൽ ഡെനിസ് ഡേ ട്രോബിയന്ദ് എന്ന കപ്പിത്താനാണ് ഈ ദ്വീപ് കണ്ടെത്തിയത്.
വിവാഹത്തെ സംബന്ധിച്ചുള്ളതാണ് ഇവിടത്തെ വിചിത്രമായ ഒരാചാരം. വിവാഹം ഇവിടെ വലിയ മഹത്വമുള്ള കാര്യമല്ല. ഒന്നിച്ചു കളിച്ച് വളരുന്നവർ 12-14 വയസാകുമ്പോഴേക്കും ഒന്നിച്ച് ജീവിക്കാനും തുടങ്ങും. എപ്പോൾ വേണമെങ്കിലും ഇവർക്ക് ബന്ധം പിരിയാവുന്നതാണ്. കൂടാതെ പരസ്പര ധാരണയോടെ ഭാര്യമാരെ കൈമാറ്രം ചെയ്യുകയുമാവാം.
കുഞ്ഞുങ്ങൾ ജനിക്കുന്നതിന് പിന്നിൽ ലൈംഗികബന്ധമല്ല, ദൈവാനുഗ്രഹം ഒന്ന് മാത്രമാണെന്നും ഇവർ വിശ്വസിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലോ.. മുതിർന്നവർ ഇടപെട്ട് ക്രിക്കറ്റ് മത്സരം നടത്തി സൗഹൃദം പുന:സ്ഥാപിക്കും. ഈ മത്സരത്തിൽ സ്ത്രീകളും പങ്കെടുക്കും. ഉണങ്ങിയ വാഴയിലകളാണ് ഇവിടത്തെ കറൻസി. 50 വാഴയിലയാണ് ഒരു യാറോയ്ക്ക് തുല്യം. ഈ വാഴയില കറൻസികൾ കൊണ്ടാണ് കടയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നത് പോലും.