മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. എന്നാൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയെന്ന എം.എസ് ധോണിക്ക് ഒരു സ്പെഷ്യൽ ആരാധികയുണ്ട്. അത് മറ്റാരുമല്ല, നമ്മുടെ സ്വന്തം സണ്ണി ലിയോണാണ്. ഐ.എ.എൻ.എസിനു നൽകിയ പ്രതികരണത്തിലാണ് സണ്ണി തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെ കുറിച്ച് സംസാരിച്ചത്.
വെറുതേ ക്രിക്കറ്റ് കണ്ടൊന്നുമല്ല സണ്ണി ധോണിയെ ആരാധിച്ചു തുടങ്ങിയത്. അതിനു കാരണക്കാരി ധോണിയുടെ മകൾ സിവ ധോണിയാണ്. സിവ ഏറ്റവും ക്യൂട്ടാണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ധോണി എപ്പോഴും പോസ്റ്റ് ചെയ്യാറുണ്ട്. അതൊന്നും മിസ്സാക്കാറില്ല. ഇരുവരും തമ്മിൽ എത്ര സ്നേഹത്തിലാണെന്ന് ആ ചിത്രങ്ങൾ കാട്ടിത്തരും.
അതുകൊണ്ടു തന്നെ അദ്ദേഹമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റർ, അദ്ദേഹം ഒരു മികച്ച കുടുംബസ്ഥൻ കൂടിയാണെന്നും സണ്ണി പറയുന്നു. തന്റെ തിരക്കുകൾക്കിടയിലും കുടുംബത്തിനും മക്കൾക്കുമായി സമയം ചിലവഴിക്കുന്ന താരമാണ് സണ്ണി ലിയോൺ. ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.