ലാസ് വേഗാസ്: അഞ്ഞൂറു ഡോളർ കൊണ്ട് സുഖിക്കാൻ പറ്റുമോ? സംഭവിക്കും എന്നാണ് ലാസ് വേഗാസിലെ കിൻകി റാബിറ്റ് ക്ളബ് ഉടമ അലീന പറയുന്നത്. സെലിബ്രിട്ടി സ്റ്റാറ്റസുള്ള ആളുകൾ എത്തുന്ന ഒരു ക്ളോസ്ഡ് ക്ളബാണിത്.
500 ഡോളർ മുടക്കിയാൽ ആവശ്യത്തിന് മദ്യവും മദിരാക്ഷിയും കിട്ടും. സെക്സ് പാർട്ടി എന്ന് പേരിട്ടിരിക്കുന്ന ആഘോഷ രാവ് പുലർച്ചെ മൂന്നുമണി വരെ മാത്രമേയുണ്ടാകൂ. അതു കഴിഞ്ഞാൽ ഒരാളെപ്പോലും അവിടെത്തങ്ങാൻ അനുവദിക്കാറില്ല. സെലിബ്രിട്ടി ഫോട്ടോഗ്രാഫർ പകർത്തിയ റാബിറ്റ് ക്ളബിലെ രംഗങ്ങളൊക്കെ സൈറ്റുകളിൽ ചൂടപ്പം പോലെ വിൽപ്പന നടക്കുകയാണ്.
മുൻപു തന്നെ ഇത്തരം ക്ളബുകളിൽ ഇവന്റ് ഓർഗനൈസറായിരുന്ന അലീന ഉടമയുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്നാണ് സ്വന്തമായി ക്ളബ് തുടങ്ങിയത്. ഓരോ ദിവസവും ഓരോ തീമിനെ അടിസ്ഥാനമാക്കിയാകും ഇവിടെ പാർട്ടികൾ നടക്കുക. വസ്ത്രങ്ങളും തീമിനനുസരിച്ചുള്ളതായിരിക്കും. 5000 ഡോളർ കൊടുത്താൽ വി.വി.ഐ.പി പരിഗണനയാണ് ഈ ക്ളബിൽ ലഭിക്കുക.
പ്രവേശനത്തിനുമുണ്ട് കടുത്ത മാനദണ്ഡങ്ങൾ. ഫോട്ടോ ഉൾപ്പെടെയുള്ള പ്രത്യേക അപേക്ഷ നൽകിയാൽ മാത്രമേ ഇവിടെ പ്രവേശനത്തിന് പരിഗണിക്കൂ. കൂട്ടമായെത്തുന്ന സംഘങ്ങൾക്ക് ഇവിടെ 'നോ എൻട്രി"യാണ്. ജോടികളായോ സ്ത്രീകൾ ഒറ്റയ്ക്കോ ക്ളബിൽ പ്രവേശിക്കാം. അല്ലാത്തൊരു പ്രവേശനവും ഇവിടെ നഹി നഹി.