ചിക്കാഗോ: ലോകമെമ്പാടുമുള്ള ആരാധകരെ നിരാശരാക്കി മിയ ഖലീഫ. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇതോടെ താൻ അഭിനയം നിറുത്തുന്നു എന്ന് പറഞ്ഞതാണ് ആരാധകരെ നിരാശരാക്കിയത്. താരത്തിന്റെ ബോയ് ഫ്രണ്ട് റോബർട്ട് സാൻബെർഗുമായുള്ള വിവാഹ നിശ്ചയം ഒരു സ്വകാര്യ ചടങ്ങിൽ നടന്നു. സാൻബെർഗും തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വിവാഹ നിശ്ചയക്കാര്യം സ്ഥിരീകരിച്ചു.
'തങ്ങൾ ഇരുവരും അടുത്തിടെ ചിക്കാഗോയിൽ പോയി. അവിടത്തെ മനോഹരമായ അന്തരീക്ഷത്തിൽ അത്താഴ വിരുന്നിനിടെ ഞാൻ അവളോട് മനസിലെ മോഹം തുറന്നു പറഞ്ഞു. അതിന് അവൾ നൽകിയ മറുപടി 'യെസ്" എന്നായിരുന്നു. ഡ്രൈഫ്രൂട്ട്സിൽ ഒളിപ്പിച്ച വിവാഹമോതിരം ഞാൻ ആ മനോഹര വിരലുകളിൽ അണിയിച്ചു." എന്നാണ് സാൻബെർഗ് തന്റെ ട്വിറ്ററിൽ കുറിച്ചത്.
മനസിനിണങ്ങിയ ആളെ ജീവിത പങ്കാളിയാക്കാൻ കഴിഞ്ഞതിലെ സന്തോഷം മിയയും പങ്കുവച്ചു. പോൺ താരമായിരുന്ന മിയ ഇപ്പോൾ സ്പോർട്സ് കമന്റേറ്ററായി ജോലി നോക്കുകയാണ്. പോൺ രംഗം വിട്ടെങ്കിലും ഇന്നും മിയയ്ക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. ഇടയ്ക്ക് മലയാള സിനിമയിലേക്ക് താരം എത്തുമെന്ന് അഭ്യൂഹങ്ങൾ വന്നെങ്കിലും താൻ അഭിനയം നിറുത്തിയെന്ന് പറഞ്ഞ് മിയ തന്നെ രംഗത്തെത്തുകയായിരുന്നു.